അയൽവാസിയെ അടിച്ച് കൊന്ന് അമ്മയേയും കൂട്ടി കേരളത്തിലേക്ക് മുങ്ങി; പലയിടങ്ങളിലായി താമസം; ഒടുവിൽ കുടുങ്ങി

കോഴിക്കോട്: അയൽവാസിയെ കൊലപ്പെടുത്തി മുങ്ങിയ പ്രതി കേരളത്തിൽ പിടിയിൽ. പശ്ചിമ ബം​ഗാൾ സ്വദേശി ജെന്നി റഹ്മാനാണ് പൊലീസിന്റെ പിടിയിലായത്. അയൽവാസിയെ കൊലപ്പെടുത്തിയ ഇയാൾ അമ്മയേയും കൊണ്ട് കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. അമ്മയും കേസിൽ പ്രതിയാണ്. അയൽവാസിയെ അടിച്ച് കൊല്ലുകയായിരുന്നു.

Advertisements

ജെന്നി റഹ്മാനും അമ്മയും കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു. അതിനിടയിലാണ് പിടിയിലായത്. ഒരു വർഷം മുമ്പാണ് കൊലപാതകം നടന്നത്. വടകര പൊലീസിന്റെ സഹായത്തോടെയാണ് പശ്ചിമ ബം​ഗാൾ പൊലീസ് പ്രതികളെ പിടികൂടിയത്. വ്യക്തി വൈരാ​ഗ്യത്തെ തുടർന്നാണ് അയൽവാസിയെ കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറഞ്ഞു.

Hot Topics

Related Articles