കുഴിമറ്റം നെല്ലിക്കൽ കവലയ്ക്കു സമീപം കഞ്ചാവ്‌ ലഹരിയിൽ പെപ്പർ സ്പ്രേ ഉപയോഗിച്ച്‌ യുവാവിന്റെയും സംഘത്തിന്റെയും പരാക്രമം ; ഓട്ടോ റിക്ഷ തല്ലിത്തകർത്തു : ഇരുചക്ര വാഹന യാത്രക്കാരനായ സമീപ വാസിയുടെ തല അടിച്ചു പൊട്ടിച്ചു

കുഴിമറ്റം: നെല്ലിക്കൽ കവലയ്ക്കു സമീപം പുതുപ്പറമ്പ് ഭാഗത്ത് കഞ്ചാവു ലഹരിയിൽ യുവാവും സംഘവും ചേർന്ന് സമീപ വാസിയുടെ തല അടിച്ചു പൊട്ടിച്ചു. നെല്ലിക്കൽ കവലയിൽ ഓടുന്ന പുതുപ്പറമ്പിൽ മോനിച്ചൻ എബ്രഹാമിന്റെ ഓട്ടോ റിക്ഷ തല്ലി തകർത്തു. പുതുപ്പറമ്പിൽ സന്തോഷിന്റെ മകൻ സബിൻ സന്തോഷിന്റെ നേതൃത്വത്തിലാണ് ഇന്ന് വൈകുന്നേരം 5.45 ന് അക്രമം നടത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. കുഴിമറ്റം കളത്തിപ്പറമ്പിൽ രാമൻകുട്ടിയുടെ മകൻ കെ ആർ രാജേഷിന്റെ കണ്ണിലും മുഖത്തും കുരുമുളക് സ്പ്രേ അടിക്കുകയും തല അടിച്ചു പൊട്ടിക്കുകയും ചെയ്തതായാണ് പരാതി.

Advertisements

രാജേഷ് കോട്ടയം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി . ചിങ്ങവനം പോലീസെത്തി സബിൻ സന്തോഷിനെയും പിതാവ് സന്തോഷിനെയും കസ്റ്റഡിയിലെടുത്തു . ലഹരി വിതരണ ശൃംഖലയിലെ കണ്ണിയാണ് സബിനെന്ന് നാട്ടുകാർ ആരോപിച്ചു. സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി സി പി എം ന്റെ വാർഡ് മീറ്റിംഗ് കഴിഞ്ഞയാഴ്ച നടത്തിയത് സബിന്റെ വീട്ടിലായിരുന്നുവെന്നും ഇവരെ സംരക്ഷിക്കുന്നത് സിപിഎം ആണെന്നും പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു ആരോപിച്ചു .

Hot Topics

Related Articles