കോട്ടയം : നാട്ടകം കുടുംബാരോ കേന്ദ്രത്തെ കിടത്തി ചികിത്സിക്കാൻ സംവിധാനമുള്ള ആശുപത്രിയാക്കി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ആക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ സോഷ്യൽ വെൽഫെയർ ഫോറം ചെയർമാൻ അനീഷ് വരമ്പിനകത്ത് നേതൃത്വത്തിൽ ഇന്ന് നടന്ന ആരോഗ്യ ജനസമ്പർക്ക പരിപാടിയിൽ നിവേദനം നൽകി.. ജനസംഖ്യ അനുപാതം കൂടുതലുള്ള നാട്ടകം പോലുള്ള പ്രദേശത്ത് ദിനംപ്രതി 100 കണക്കിന് രോഗികളാണ് ചികിത്സ തേടി എത്തിക്കൊണ്ടിരിക്കുന്നത്.. രണ്ടേകാൽ ഏക്കറോളം സ്ഥലം എൻ എം സി റോഡിന് സമീപം സ്വന്തമായി ഉണ്ടായിട്ടും.. കിടത്തി ചികിത്സിക്കാൻ സംവിധാനമുള്ള ആശുപത്രി ആക്കി മാറ്റണമെന്ന് നാട്ടകത്തെ ജനങ്ങളുടെ ആവശ്യത്തിന്.. പരിഹാരമായിട്ടില്ല.. ഇത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ആക്കി ഉയർത്തിയാൽ.. വലിയൊരു വികസനത്തിനു കൂടിയാണ് വഴി തുറക്കുന്നത്… എന്നും നിവേദനത്തിലൂടെ ഫോറം ആവശ്യപ്പെട്ടു… പരിഗണിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പു നൽകിയതായി ഭാരവാഹികൾ അറിയിച്ചു..





