കോട്ടയം: എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നും വിജയവുമായി കിളിരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ. എസ്.എസ്.എൽ സി പരീക്ഷയിൽ 100 ശതമാനം വിജയമാണ് സ്‌കൂളിന് ഇക്കുറിയും ലഭിച്ചത്. 102 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ മുഴവൻ കുട്ടികളും വിജയിച്ചു. സ്‌കൂളിൽ നിന്നും പരീക്ഷ എഴുതിയ ആറു കുട്ടികൾക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. കെ.എസ് ആതിരമോൾ, എം.എ അനുശ്രീ, ആദ്യ പി.അനീഷ്, സി.എം സുഫിയ, വി.എസ് അജയ്, എസ്.വി സുരഭി എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് സ്വന്തമാക്കിയത്.
Advertisements


