കെ പി ഐ ഒ എസ് എ കോട്ടയം- പത്തനംതിട്ട-ഇടുക്കി ജില്ലാ കമ്മിറ്റികൾ രൂപീകരിച്ചു

കോട്ടയം. കേരള പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓണേഴ്സ് ആൻഡ്‌ സ്റ്റാഫ്‌ അസോസിയേഷൻ (കെ പി ഐ ഒ എസ് എ) കോട്ടയം-പത്തനംതിട്ട ജില്ല ചാപ്റ്ററുകൾ കോട്ടയം യൂണിഖ് കോളേജിൽ സംയുക്തമായി സമ്മേളനം നടത്തി. കോട്ടയം ജില്ല പ്രസിഡന്റ്‌ ആയി ഉന്മേഷ് കുമാർ, സെക്രട്ടറി ആയി ബിമൽ ബി ശ്രീധർ എന്നിവരെ തിരഞ്ഞെടുത്തു.
കെ പി ഐ ഒ എസ് എ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ ആയി പ്രവീൺ, സെക്രട്ടറി ആയി അനിൽ എന്നിവരെയും, ഇടുക്കി ജില്ല പ്രസിഡന്റ്‌ ആയി സജി ജോസഫ്, സെക്രട്ടറി ആയി ശിവറാം സിൻഹയെയും തിരഞ്ഞെടുത്തു. കെ പി ഐ ഒ എസ് എ ജനറൽ സെക്രട്ടറി ജോസ് മോൻ യോഗം ഉദ്ഘാടനം ചെയ്തു. മൂന്നു ജില്ലകളിലെയും വിവിധ പാരാ മെഡിക്കൽ കോളേജ് പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

Advertisements

Hot Topics

Related Articles