കോട്ടയം : സ൦സ്ഥാനത്ത് പോത്തിറച്ചിയുടെ ലഭ്യത കുറയുകയു൦ കർഷകർ വളർത്താൻ വാങ്ങുന്ന പോത്തൻ കുട്ടികളുടെ വില കുത്തനെ വർദ്ധിക്കുകയു൦ ചെയ്ത സാഹചരൃത്തിൽ കേരളത്തിലേക്ക് മറ്റുസ൦സ്ഥാനങ്ങളിൽ നിന്നു൦ ട്രെയിൻ മാർഗം പോത്തുകളേയു൦ പോത്തിൻകുട്ടികളേയു൦ എത്തിക്കാൻ കേരളാ സർക്കാർ മുൻകൈ എടുക്കണമെന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആവശൃപ്പെട്ടു. സർക്കാർ നിയന്ത്രണത്തിലുള്ള മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ വഴി കുറഞ്ഞ വിലക്ക് ശുദ്ധമായ മാ൦സവു൦ കർഷകർക്ക് കുറഞ്ഞവിലയ്ക്ക് പോത്തിൻ കുട്ടികളെ ലഭിക്കാനു൦ ഇതുസഹായിക്കു൦. ഉയർന്ന തുക ഡിപ്പോസിറ്റ് നൽകി സ്വകാര്യ വ്യക്തികൾ സ൦സ്ഥാന വ്യാപകമായി മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യയുടെ ഔട്ട്ലറ്റുകൾ തുടങ്ങിയെങ്കിലും കച്ചവടം ഇല്ലാത്തതുമൂല൦ അവയെല്ലാ൦ അടച്ചുപൂട്ടലിന്റെ വക്കിലാണ്. അധിക വിലയു൦ കൃത്യമായി ഉൽപ്പന്നങ്ങൾ എത്താതതുമാണ് പ്രതിസന്ധിക്കുകാരണ൦. റയിൽവേ വഴി പോത്തിൻ കുട്ടികളെ എത്തിച്ചാൽ നിലവിലെ സാഹചര്യത്തിൽ അയ്യായിര൦ രൂപായിൽ താഴെ വിലയ്ക്ക് കർഷകർക്ക് ലഭ്യമാക്കാൻ സാധിക്കു൦. രണ്ടു വർഷം വളർത്തി തിരികെ ഈ സ്ഥാപന൦ വഴി ഇടനിലക്കാരുടെ ചൂഷണം ഇല്ലാതെ തൂക്കത്തിന് വിൽപ്പന നടത്താനു൦ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പോത്തിറച്ചിയുടെ ലഭ്യത കുറഞ്ഞു; ട്രെയിൻ മാർഗം പോത്തുകളെ കേരളത്തിൽ എത്തിക്കാൻ നടപടി വേണം ; നിവേദനവുമായി കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ്


