കോട്ടയം: മീനച്ചിൽ താലൂക്കിലെ മഴക്കാല മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി മാണി സി. കാപ്പൻ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ എല്ലാ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും കൂടുതൽ കരുതലോടെ പ്രവർത്തിക്കണമെന്ന് എം.എൽ.എ പറഞ്ഞു. താലൂക്കുതല ദുരന്ത നിവാരണ സമിതി യോഗത്തിന്റെ തീരുമാനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിന് സജ്ജരായിരിക്കണമെന്ന് എല്ലാ വകുപ്പ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി.
ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി താലൂക്ക് ഓഫീസിൽ ക്രമീകരണമേർപ്പെടുത്തിയിട്ടുണ്ട്. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനും അടഞ്ഞുകിടക്കുന്ന ഓടകളും കലുങ്കുകളും വൃത്തിയാക്കി വെള്ളമൊഴുക്ക് ഉറപ്പുവരുത്താനും പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിന് നിർദ്ദേശം നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടകരമായി നിൽക്കുന്ന മരങ്ങൾ വെട്ടുന്നതിന് അനുമതി നൽകാൻ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിനും നിർദ്ദേശം നൽകി.
ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ അവർക്കാവശ്യമായ ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങിയവ ഉറപ്പുവരുത്താനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ വിദ്യാഭ്യാസ വകുപ്പ് ഉറപ്പുവരുത്തണം.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ,
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്കറിയ , ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് പ്ലാക്കൂട്ടം, മീനച്ചിൽ തഹസീൽദാർ രഞ്ജിത് ജോർജ്, ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ജോസ്, ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാർ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കടുത്തു.


