തിരുവനന്തപുരം വക്കത്ത് കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ നാലു പേർ ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം വക്കത്ത് കൂട്ട ആത്മഹത്യ. ഒരു കുടുംബത്തിലെ നാലു പേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ദമ്പതികളെയും മക്കളെയുമാണ് വീട്ടിൽ  ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.  അനിൽകുമാര്‍, ഭാര്യ ഷീജ, മക്കളായ  ആകാശ്, അശ്വിൻ എന്നിവരാണ് മരിച്ചത്. 

Advertisements

വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപമാണ് വീട്. കടബാധ്യതയാണ് ഇവര്‍ ജീവനൊടുക്കാനുള്ള കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. 

Hot Topics

Related Articles