കോട്ടയം ജില്ലാ പാസ്റ്റേഴ്സ് ഫെഡേറേഷൻ ഓഫ് കൗൺസിലും ചൈതന്യ സൂപ്പർ സ്പെഷ്യാലിറ്റി ഐ കെയർ ഹോസ്പിറ്റലും ചേർന്നു ഒരുക്കുന്ന സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും പരുത്തുംപാറയിൽ

കോട്ടയം : കോട്ടയം ജില്ലാ പാസ്റ്റേഴ്സ് ഫെഡേറേഷൻ ഓഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ചൈതന്യ സൂപ്പർ സ്പെഷ്യാലിറ്റി ഐ കെയർ ഹോസ്പിറ്റൽ കോട്ടയം ചേർന്ന് ഒരുക്കുന്ന സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും 2025 മെയ് 29 വ്യാഴാഴ്ച നടക്കും.വ്യാഴാഴ്ച രാവിലെ 9 മണി മുതൽ രണ്ടു മണി വരെ പരുത്തുംപാറ ഇമ്മാനുവൽ ഹോപ്പ് സെന്ററിൽ ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പാസ്റ്റർ സുരേഷ് പനയ്ക്കുമുറി അധ്യക്ഷത വഹിക്കുന്ന ചടങ്ങ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും ചടങ്ങിൽ ഫ്രാൻസിസ് ജോർജ് എംപി മുഖ്യസന്ദേശം നൽകും. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ ചടങ്ങിൽ ആശംസകൾ അറിയിക്കും. കൂടാതെ മറ്റ് സാമൂഹിക, രാഷ്ട്രീയ, മത പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.50 രൂപ ആണ് ക്യാമ്പിന്റെ രജിസ്ട്രേഷൻ ഫീസ്.

Advertisements

Hot Topics

Related Articles