വൈക്കം നഗരസയിൽ ബി ജെ പി ഉപരോധം : സംഘർഷത്തിൽ പരിക്കേറ്റ ചെയർപേഴ്സൺ ആശുപത്രിയിൽ ചികിത്സ തേടി

ഫോട്ടോ:ശുചീകരണ തൊഴിലാളികൾക്കുള്ള ഫണ്ട് വകമാറ്റിയെന്നാരോപിച്ച് ബി ജെ പി കൗൺസിലർമാർ നഗരസഭയ്ക്ക് മുന്നിൽ ഉപരോധ സമരം നടത്തുന്നു

Advertisements

വൈക്കം:ശുചീകരണ തൊഴിലാളികൾക്കുള്ള ഫണ്ട്‌ വിനിയോഗത്തിൽ നഗരസഭ കൗൺസിലർ മാനദണ്ഡങ്ങൾ പാലിക്കാതെ വകമാറ്റിയതിൽ പ്രതിഷേധിച്ച് ബിജെപി നഗരസഭ കൗൺസിലർമാർ ഉപരോധസമരം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമരത്തിൻ്റെ ഭാഗമായി ബിജെപി കൗൺസിലർമാർ നഗരസഭ ചെയർപേഴ്സണേ യും വൈസ് ചെയർമാനേയുംഉപരോധിച്ച ത് സംഘർഷത്തിൽ കലാശിച്ചു.പോലീസെത്തിയാണ് നഗരസഭ ചെയർപേഴ്സനെ മോചിപ്പിച്ചത്.നഗരസഭ ചെയർപേഴ്സണും വൈസ് ചെയർമാനും സംഘർഷത്തിൽ പരിക്കേറ്റതായി കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

സംഘർഷത്തിൽ
ബിജെപി ജില്ല വൈസ് പ്രസിഡന്റും നഗരസഭ കൗൺസിലറുമായ ലേഖഅശോകൻ, മണ്ഡലം ജനറൽ സെക്രട്ടറി അമ്പിളി സുനിൽ, മണ്ഡലം വൈസ് പ്രസിഡന്റ് കെ. ആർ രാജേഷ്, മുനിസിപ്പൽ കൗൺസിലർ ഗിരിജകുമാരി,മുനിസിപ്പൽ വൈസ് പ്രസിഡന്റ് സുരേഷ് കുമാർ,മുനിസിപ്പൽ കമ്മറ്റി മെമ്പർമാരായ സുരേഖ, സുനിൽ ഇടത്തിൽ എന്നിവർക്ക് പരിക്കേറ്റതായി ബിജെപി നേതൃത്വവും ആരോപിച്ചു.

നഗരസഭ ചെയർപേഴ്സണും വൈസ് ചെയർമാനും സംഘർഷത്തിൽ പരിക്കേറ്റതിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം കോൺഗ്രസ് പ്രതിഷേധയോഗം നടത്തും.

Hot Topics

Related Articles