കോട്ടയം : പ്രൈവറ്റ് സ്കൂൾ സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ് യൂണിയൻ (പി. എസ്.എസ്.ടി.യു) പ്രതിനിധി സമ്മേളനവും യാത്രയയപ്പും . കോട്ടയത്ത് വച്ച് നടന്നു. മുൻ സംസ്ഥാന പ്രസിഡൻറ് യൂനുസ് മുസ്ലിയാരകത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് കിടങ്ങറ അജിത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോഷി വാസ്, കെ. ലോഹിതാക്ഷൻ, കാർത്തിക പ്രസാദ്, രാഖി ആർ,
മഞ്ജു എം.കുഞ്ഞ്, അജിത.വി, ജിന്റോ.വി.ജെ, അശോക് കുമാർ.ജി, എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബഷീർ ചിത്രകൂടം സ്വാഗതവും സഞ്ജയ് കുമാർ.പി, നന്ദിയും പറഞ്ഞു. വിരമിക്കുന്ന ബഷീർ ചിത്രകൂടത്തിനും കെ. ലോഹിതാക്ഷനും ഉപഹാരങ്ങൾ സമർപ്പിച്ചു. പുതിയ സംസ്ഥാന ഭാരവാഹികളായി കിടങ്ങറ അജിത് കുമാർ പ്രസിഡൻറ്, പി.സഞ്ജയ് കുമാർ ജനറൽ സെക്രട്ടറി, മഞ്ജു.എം.കുഞ്ഞ് ട്രഷറർ, അജിത വി കാർത്തിക പ്രസാദ് വൈസ് പ്രസിഡണ്ടുമാർ, ജിന്റോ.വി.ജെ, രാഖി ആർ. ജോയിൻറ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.


