ന്യൂഡൽഹി ഹൗസ് ഖാസ് സെൻ്റ് മേരീസ് ഓർത്തഡോക്സ‌് കത്തീഡ്രലിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം; കോട്ടയം ചെറിയപള്ളിയിൽ സംഗമം

കോട്ടയം : ഡൽഹിയിലെയും ഉത്തരേന്ത്യയിലെയും ആദ്യ ഓർത്തഡോക്സ് സുറിയാനി ദേവാലയമായ ന്യൂഡൽഹി ഹൗസ് ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ, പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വർഷം മുഴുവൻ നീളുന്ന പരിപാടികൾക്ക് ഈ വർഷം തുടക്കം കുറിക്കുന്നു. 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദാനധർമ്മ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, സാമൂഹ്യ-സാംസ്‌കാരിക പരിപാടികൾ, വിവിധ വിഭാഗങ്ങളിലെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന സേവന പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും.

Advertisements

കേരളത്തിലേക്കോ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കോ പിന്നീട് മടങ്ങിപ്പോയ മുൻ ഡൽഹി നിവാസികളുടെ സംഗമം 2026 ജൂൺ 9-ന് കോട്ടയം സെൻ്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ (ചെറിയപള്ളി) നടക്കും. 1950-കളുടെ തുടക്കത്തിൽ ഡൽഹിയിലെ സുറിയാനി ക്രൈസ്‌തവ സമൂഹത്തിന്റെ രൂപീകരണത്തിനും വളർച്ചയ്ക്കുമായി ചെറിയപള്ളിയിലെ ആദ്യകാല ഇടവകാംഗങ്ങൾ നൽകിയ വിനീതവും നിർണായകവുമായ സഹായം ഇന്നും സ്‌മരിക്കപ്പെടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സഹായഹസ്‌തം നീട്ടിയ, എല്ലാ മഹത് വ്യക്തികളോടും ഞങ്ങൾ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. ഉപജീവനവും മത-സാംസ്‌കാരിക പാരമ്പര്യവും സംരക്ഷിക്കാൻ പരിശ്രമിച്ചിരുന്ന ഒരു പ്രവാസി സമൂഹത്തോടുള്ള അവരുടെ പൂർവ്വികരുടെ ഉദാര മനോഭാവം ഇന്നത്തെ തലമുറയിലും തുടരുന്നതിൽ ഞങ്ങൾ ആദരവും സന്തോഷവും രേഖപ്പെടുത്തുന്നു.

2026 ജൂൺ 9ന് രാവിലെ കോട്ടയം ചെറിയ പള്ളിയിൽ വിശുദ്ധ കുർബാനയ്ക്ക് ഡൽഹി ഭദ്രസനധിപൻ ഡോ യൂഹാനോൻ മാർ ദിമെത്രിയസ് മെത്രാപൊലിത്ത മുഖ്യകാർമ്മികത്യം വഹിക്കും.തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ്, അങ്കമാലി ഭദ്രസനധിപൻ യുഹാനോൻ മാർ പൊളികാർപ്പോസ്, ഡൽഹി ഭദ്രസന സെക്രട്ടറി ഫാ സജി എബ്രഹാം, കത്തീഡ്രൽ വികാരി ഫാ ഷാജി മാത്യൂസ്, ജൂബിലി കൺവീനർ ശ്രീ അലക്‌സാണ്ടർ ഡാനിയേൽ IPS (retd), കോ. കൺവീനർ ശ്രീ സാമുവേൽ ജോർജ് തുടങ്ങിയവർ നേതൃത്യം നൽകും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖർ, ഡൽഹിയുടെ മുൻകാല അംഗങ്ങൾ ഒക്കെ ഈ സമ്മേളനത്തിൽ പങ്കെടുക്കും

ചുരുക്ക ചരിത്രം

കേരളത്തിൽ നിന്നുള്ള മലങ്കര നസ്രാണികൾ 1940-കളിൽ ഡൽഹിയിലേക്ക് കുടിയേറിത്തുടങ്ങിയതോടെയാണ് സെൻ്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിന്റെ ചരിത്രത്തിന് തുടക്കം കുറിക്കുന്നത്. തങ്ങളുടെ ആരാധനാ പാരമ്പര്യവും വിശ്വാസപരമ്പരയും സംരക്ഷിക്കുന്നതിനായി 1942 മുതൽ അവർ ആരാധനകൾ ആരംഭിച്ചു.

1944-ൽ ഒരു ഇടവക സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും സാമ്പത്തിക പരിമിതികൾ കാരണം അത് നീണ്ടുപോയി. പിന്നീട് 1952-ൽ, ക്രി.വ. 52-ൽ വിശുദ്ധ തോമാശ്ലീഹ ഇന്ത്യയിലെത്തിയതിൻ്റെ 1900-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഈ ശ്രമം പുനരാരംഭിച്ചു. 1952 ഡിസംബർ 19-ന് ഔദ്യോഗികമായി ഇടവക രൂപീകരിക്കപ്പെട്ടു.

ആദ്യകാലങ്ങളിൽ ഞായറാഴ്‌ച ആരാധനകൾ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിലും ലേഡി ഹാർഡിങ് ഹോസ്‌പിറ്റൽ ചാപ്പലിലുമായിരുന്നു. തുടർന്ന് അത് മന്ദിർ മാർഗിലെ സെൻ്റ് തോമസ് ചർച്ചിലേക്ക് മാറി. വിശ്വാസികളുടെ എണ്ണം വർധിച്ചതോടെ 1968 മാർച്ച് വരെ കാശ്‌മീരി ഗേറ്റിലെ സെൻ്റ് ജെയിംസ് ചർച്ചിൽ ആരാധനകൾ നടത്താൻ കേംബ്രിഡ്‌ജ് മിഷൻ ബ്രദർഹുഡ് അനുമതി നൽകി.

സ്വന്തമായൊരു ദേവാലയ സമുച്ചയം എന്ന ആഗ്രഹം 1960-61 കാലഘട്ടത്തിൽ സഫലമായി. ആരാധനാലയം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ സേവന കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുക എന്ന ത്രിമുഖ ലക്ഷ്യത്തോടെയായിരുന്നു പ്രവർത്തനങ്ങൾ ആരംഭിച്ചത്.

1964: ഡൽഹി സർക്കാർ ദേവാലയത്തിനായി ഭൂമി അനുവദിച്ചു.

1964 മേയ് 19: അന്ത്യോഖ്യ പാത്രിയർക്കീസും ഐക്യ മലങ്കര സഭയുടെ തലവനുമായ പരിശുദ്ധ മോറാൻ മാർ ഇഗ്നാത്തിയോസ് യാക്കൂബ് മൂന്നാമൻ ശിലാസ്ഥാപനം നിർവഹിച്ചു.3

1966 ഏപ്രിൽ 13: ദേവാലയ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

1968 ഏപ്രിൽ 6-7: കേരളത്തിന് പുറത്തുള്ള ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായിരുന്ന അഭിവന്ദ്യ മാത്യൂസ് മാർ അത്താനാസിയോസ് തിരുമേനി ദേവാലയം കൂദാശ ചെയ്‌തു.

മലങ്കര (ഇന്ത്യൻ) ഓർത്തഡോക്‌സ് സഭയും റഷ്യൻ ഓർത്തഡോക്സ‌് സഭയും തമ്മിലുള്ള സ്നേഹബന്ധത്തിൻ്റെ പ്രതികവുമാണ് ഈ കത്തീഡ്രൽ വിശുദ്ധ കുർബാനയ്ക്കായി ഉപയോഗിക്കുന്ന പാത്രവും പത്തേനയും ആർകിമാൻഡ്രൈറ്റ് ആൻഡ്രോണിക് മെത്രാപ്പോലീത്ത മുഖേന ദാനം ചെയ്തു. എത്യോപ്യൻ ചക്രവർത്തിയായിരുന്ന ഹെയ്‌ലി സെലാസി ഒന്നാമൻ മഹാരാജാവും ഉദാരമായ സംഭാവന നൽകി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ദേവാലയ പാരിഷ് ഹാളിന് അദ്ദേഹത്തിന്റെ പേര് നൽകുകയും 1968 ഏപ്രിൽ 30-ന് മഹാരാജാവ് തന്നെ അത് ഉദ്ഘാടനം ചെയ്യുകയും ചെയ്‌തു.

1975-ൽ ഡൽഹി ഭദ്രാസനം രൂപീകരിക്കപ്പെടുകയും 1976-ൽ അഭിവന്ദ്യ ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് ആദ്യ മെത്രാപ്പോലീത്തയായി നിയമിതനാകുകയും ചെയ്തു‌. ഡൽഹിയിലെ മലങ്കര ഓർത്തഡോക്‌സ് സഭയുടെ മുഖ്യ ദേവാലയമായിരുന്ന സെൻ്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി 1979-ൽ കത്തീഡ്രലായി ഉയർത്തപ്പെട്ടു.

പാരമ്പര്യവും സാമൂഹ്യ സേവനവും

കഴിഞ്ഞ ആറു ദശാബ്ദങ്ങളായി “മാത്യ ദേവാലയം ” എന്നറിയപ്പെടുന്ന സെന്റ് മേരീസ് കത്തീഡ്രൽ NCR മേഖലയിലുടനീളം നിരവധി ദേവാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വളർച്ചയ്ക്ക് നേതൃത്വം നൽകി. ഇന്ന് 14 ദേവാലയങ്ങൾ, 9 സീനിയർ സെക്കൻഡറി സ്‌കൂളുകൾ, 3 ആരോഗ്യ കേന്ദ്രങ്ങൾ, പ്രത്യേക കഴിവുകളുള്ള കുട്ടികൾക്കായുള്ള ഒരു സ്ഥാപനം എന്നിവ പ്രവർത്തിക്കുന്നു.

ജാതി, മതം, വർഗ്ഗഭേദമന്യേ സമൂഹത്തിൻ്റെ ഉന്നമനത്തിനായി സഭ നിരന്തരം പ്രവർത്തിച്ചു വരുന്നു. സഭാംഗങ്ങൾ കൈക്കൊണ്ട വിവിധ സാമൂഹിക ദൗത്യങ്ങളിൽ ഇത് വ്യക്തമാണ്.

വിദ്യാഭ്യാസം

1968-ൽ ഹൗസ് ഖാസിൽ ആദ്യ സെൻ്റ് പോൾസ് സീനിയർ സെക്കൻഡറി സ്‌കൂളും 2008-ൽ ആയാ നഗറിൽ രണ്ടാമത്തെ സെൻ്റ് പോൾസ് സ്‌കൂളും സ്ഥാപിച്ചു. സെപ്റ്റംബറിൽ പ്ലാറ്റിനം ജൂബിലി പദ്ധതിയുടെ ഭാഗമായി “H.O.P.E. School” (Helping Others to Progress through Education) ആരംഭിച്ചു. സാധാരണ വിദ്യാഭ്യാസ സംവിധാനത്തിന് പുറത്തുള്ള പിന്നാക്ക കുട്ടികൾക്ക് വിദ്യാഭ്യാസവും മൂല്യബോധവും ആത്മവിശ്വാസവും ജീവിത നൈപുണ്യങ്ങളും നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഓരോ വർഷവും സ്‌കൂളുകൾ മുഖേന അർഹരായ വിദ്യാർത്ഥികൾക്ക് ഗണ്യമായ തുക സ്കോളർഷിപ്പുകളും ഫ്രീഷിപ്പുകളും നൽകുന്നു.

അറ്റ്ലസ് സ്വീഡിഷ് -ഇന്ത്യൻ സ്റ്റുഡൻ്റ് എക്സ്ചേഞ്ച് പ്രോഗ്രാം

വിദ്യാർത്ഥികളുമായി നടത്തിയ സംവാദങ്ങൾ, സാംസ്ക‌ാരിക കൈമാറ്റ പ്രവർത്തനങ്ങൾ, ക്ലാസ് മുറി സന്ദർശനം എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായി. രണ്ട് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് തമ്മിൽ ആശയവിനിമയം നടത്തുന്നതിനും പരസ്‌പര സംസ്‌കാരങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും ഈ സന്ദർശനം സഹായകമായി. കത്തീഡ്രൽ നടത്തിപ്പിലുള്ള മൂന്ന് സ്‌കൂളുകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും അധ്യാപകരും ഈ എക്‌സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുത്തു.

ആരോഗ്യ സേവനം

2002-ൽ ആരംഭിച്ച ആയാ നഗരിലെ സെൻ്റ് മേരീസ് മെഡിക്കൽ സെൻ്റർ ഒരു ആരോഗ്യമേഖലയിലെ സേവന സംരംഭമാണ്. ആയാ നഗറിലെയും സമീപ ഗ്രാമങ്ങളിലെയും ജനങ്ങൾക്ക് ഏകദേശം 50 ലക്ഷം രൂപയുടെ സാമ്പത്തിക സഹായത്തോടെ ചികിത്സാ സേവനങ്ങൾ നൽകുന്നു.

സമൂഹ വികസനം

1998-ൽ ഡൽഹി ഭദ്രാസനത്തിൻ്റെ രണ്ടാമത്തെ മെത്രാപ്പോലിത്തയാà അഭിവന്ദ്യ ജോബ് മാർ പീലോക്‌സീനോസ് തിരുമേനിയുടെ നേതൃത്വത്തിൽ “ശാന്തിഗ്രാം പദ്ധതി” ആരംഭിച്ചു. ഹരിയാനയിലെ സോണയ്ക്ക് സമീപമുള്ള മണ്ഡാവറിലെ 10 ഗ്രാമങ്ങളിലെ പിന്നാക്ക സമൂഹങ്ങളുടെ ഉന്നമനമാണ് പദ്ധതിയുടെ ലക്ഷ്യം. 2025 ഏപ്രിൽ 1-ന് ശാന്തിഗ്രാം വിദ്യാനികേതൻ സ്‌കൂൾ സെൻ്റ് മേരീസ് കത്തീഡ്രൽ ഏറ്റെടുത്തത് പ്ലാറ്റിനം ജൂബിലി വർഷത്തിലെ മറ്റൊരു ചരിത്ര നേട്ടമായി.സാമൂഹ്യ സേവന പ്രവർത്തനങ്ങൾ

യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ കത്തീഡ്രൽ വിവിധ സേവന പ്രവർത്തനങ്ങൾ നടത്തുന്നു:

വീടുനിർമാണം, വിദ്യാഭ്യാസം, വിവാഹം, ശവസംസ്‌കാരം എന്നിവയ്ക്കുള്ള സാമ്പത്തിക സഹായം, കൂടാതെ മാസാന്ത്യ ഭക്ഷ്യധാന്യ വിതരണം.

തെരുവ് ശുചീകരണ പ്രവർത്തനങ്ങൾ, രക്തദാന ക്യാമ്പുകൾ, ആരോഗ്യ ക്യാമ്പുകൾ, ഭക്ഷണവും ശൈത്യകാല വസ്ത്രങ്ങളും വിതരണം.

യുവജനങ്ങളും ആരോഗ്യ പ്രവർത്തകരും ആശുപത്രികൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിൽ സേവനം അനുഷ്‌ഠിച്ച് ഭക്ഷണവും മരുന്നുകളും വിതരണം ചെയ്യുന്നു.

വാർഷിക സെൻ്റ് മേരീസ് ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് കാൻസർ, വൃക്കരോഗികൾ ക്കായുള്ള ധനശേഖരണ പരിപാടിയാണ്.

സാംസ്‌കാരികവും മതസൗഹ്യദപരവുമായ പ്രവർത്തനങ്ങൾ

മലയാളം മിഷൻ: സൺഡേ സ്‌കൂളിലൂടെ കുട്ടികൾക്ക് മലയാളം പഠിപ്പിക്കുന്നു. സെൻ്റ് പോൾസ് സ്കൂളിൽ മലയാളം രണ്ടാം ഭാഷയായി പഠിപ്പിക്കുന്നു.

മതസൗഹ്യദ പ്രവർത്തനങ്ങൾ: എല്ലാ ക്രിസ്‌മസ് കാലത്തും അംഗങ്ങൾ

ഗോബിന്ദ് സദൻ സന്ദർശിക്കുന്നു. അഭിവന്ദ്യ ഡോ. പൗലോസ് മാർ ഗ്രിഗോറിയോസും ബാബാ വീർസാ സിംഗും തമ്മിലുള്ള സൗഹൃദത്തിൻ്റെ തുടർച്ചയാണിത്.

ആഘോഷങ്ങൾ: “ടൈഡിംഗ്‌സ് ഓഫ് ജോയ്” ക്രിസ്‌മസ് ആഘോഷവും ഓണാഘോഷങ്ങളും മലയാളി സമൂഹത്തെയും പ്രാദേശിക ജനങ്ങളെയും ഒരുമിപ്പിക്കുന്നു.

ഭാവിയിലേക്ക്

പ്ലാറ്റിനം ജൂബിലി മലങ്കര നസ്രാണികളുടെ അചഞ്ചലമായ വിശ്വാസത്തിന്റെയും സമർപ്പിത സേവനത്തിൻ്റെയും ഓർമ്മപ്പെടുത്തൽ മാത്രമല്ല; മനുഷ്യസ്നേഹ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം എന്നിവ മുഖേന സമൂഹത്തെ സേവിക്കാനുള്ള സഭയുടെ പുതുക്കിയ പ്രതിബദ്ധതയുടെയും പ്രഖ്യാപനമാണ്.ജൂബിലി വർഷത്തിൻ്റെ ഭാഗമായി, വയോജനങ്ങളെയും ഒറ്റപ്പെട്ടു കഴിയുന്നവരെയും കരുതലോടെ ചേർത്തുപിടിക്കുന്ന ഒരു പുതിയ സാമൂഹ്യസേവന സംരംഭത്തിന് കത്തീഡ്രൽ തുടക്കമിടാൻ ആലോചിച്ചുവരുന്നു. സമൂഹത്തിലെ ഏറ്റവും കൂടുതൽ പരിഗണന അർഹിക്കുന്നവരുടെ ജീവിതത്തിൽ പ്രതിക്ഷയും കരുതലും പകരുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഡൽഹിയെയും കേരളത്തെയും ബന്ധിപ്പിച്ചു ആയിരിക്കും ഈ പദ്ധതി നടപ്പിൽ ആവുക

അതോടൊപ്പം, കത്തീഡ്രലിൻ്റെ ഉടമസ്ഥതയിലുള്ള ഹരിയാനയിലെ സോണായിലെ 11 ഏക്കർ സ്ഥലത്ത് 3 ഏക്കറിലായി വിപുലമായ ഒരു സ്പോർട്‌സ് അക്കാദമിയുടെ നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിച്ചുവരുന്നു. കൂടാതെ, ആയ നഗർ സെന്റ്റ് പോൾസ് സ്കൂ‌ളിൽ ഏകദേശം 15 കോടി രൂപ ചെലവിൽ അത്യാധുനിക മൾട്ടിപർപ്പസ് ഹാൾ, ലബോറട്ടറികൾ, ലൈബ്രറി തുടങ്ങിയ വികസന പദ്ധതികളും നടപ്പിലാകുകയാണ്.

ജൂബിലി വർഷത്തിൻ്റെ സ്‌മാരക പദ്ധതികളായി ഒരുങ്ങുന്ന ഈ സൗകര്യങ്ങൾ പുർത്തീകരിച്ച പ്രദേശവാസികൾക്കായി സമർപ്പിക്കപ്പെടുന്നതാണ്. വിദ്യാഭ്യാസ, കായിക, സാമൂഹിക മേഖലകളിലെ സമഗ്ര പുരോഗതിക്ക് ഇവ വലിയ സംഭാവന നൽകുമെന്ന പ്രതീക്ഷയുണ്ട്.

Hot Topics

Related Articles