കോട്ടയം : ദില്ലിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി അടക്കമുള്ള എംപിമാരെയും തെരുവിൽ കയ്യേറ്റം ചെയ്ത നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കേരളാ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇൻകം ടാക്സ് ഓഫീസിനു മുന്നിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ശ്യാംരാജ് ആർ എൽ അധ്യക്ഷനായ യോഗം സെറ്റോ ജില്ലാ ചെയർമാൻ രഞ്ജുകെ മാത്യു ഉദ്ഘാടനം ചെയ്തു. UWEC സംസ്ഥാന ജനറൽ സെക്രട്ടറി അൻസാരി റ്റി എസ്, KGOU ജില്ലാ സെക്രട്ടറി അരുൺകുമാർ, ട്രഷറർ മാത്തുക്കുട്ടി കുരുവിള വനിതാ ഫോറം കൺവീനവർ ഷീജ ബീവി , ജില്ലാ വൈസ് പ്രസിഡന്റ് സാബു ജോസഫ് സംസ്ഥാന കമ്മറ്റി അംഗം ശ്രീകുമാർ ഒ എസ് എന്നിവർ സംസാരിച്ചു.
Advertisements


