കോട്ടയം :നീറ്റ് പ്രക്ഷോഭങ്ങൾ രാജ്യത്ത് തുടരുന്നതിന്റെ ഭാഗമായി രാജ്യത്തെ വിദ്യാർത്ഥി സമൂഹത്തെ തെരുവിൽ വലിച്ചിഴയ്ക്കുന്ന നരേന്ദ്ര മോദി സർക്കാരിനെതിരെ
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയ കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ കെഎസ്‌യു കോട്ടയം ജില്ലാ കമ്മറ്റി ആഭിമുഖ്യത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.




ജില്ലാ പ്രസിഡൻ്റ് കെ എൻ നൈസാം ഉപരോധ സമരത്തിന് നേതൃത്വം നൽകി ഡിസിസി ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് പയസ്, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ ജോയ്, റിച്ചി സാം ലൂക്കോസ്, സക്കീർ ചങ്ങമ്പള്ളി കെഎസ്‍യു ഭാരവാഹികളായ,അമിൻ നജീബ്, ജൈജിൻ, അമീർ കെ എസ്, അലൻ പീറ്റർ,ദാനിയൽ,,ജെയിം ജോസഫ്, ബിലാൽ തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി. തുടർന്ന് പത്തോളം കെ എസ് യൂ പ്രവർത്തകരെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ജില്ലയിലെ വിവിധ യൂണിറ്റ്, അസംബ്ലി കേന്ദ്രങ്ങളിലും
പ്രതിഷേധ പരിപാടികൾ നടന്നു. തുടർ പ്രക്ഷോഭങ്ങളുടെ ഭാഗമായി നാളെ കെ എസ് യു കേരള സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് നടത്താൻ തീരുമാനിച്ചു. ഇതിൽ കോട്ടയം ജില്ലയിലെ കെഎസ്‍യു യൂണിറ്റ് കമ്മറ്റികൾ ഭാഗമാകുമെന്ന് കെ എസ് യൂ ജില്ല പ്രസിഡന്റ് കെ എൻ നൈസാം അറിയിച്ചു.


