തിരുവനന്തപുരം : മ്യൂസിയം വളപ്പിലെ ചരിത്ര റബർ മരം സംരക്ഷിക്കുന്നതിന് റബർ ബോർഡ് ശാസ്ത്രജ്ഞരും വിദഗ്ധരു മടങ്ങിയ വിഭാഗത്തിന്റെയും ബോർഡിന്റെയും പൂർണ്ണ സഹകരണം ഉണ്ടാകുമെന്ന് റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി
തിരുവനന്തപുരം മ്യൂസിയം ബൊട്ടാണിക്കൽ ഗാർഡനിൽ 150 വർഷത്തോളം പഴക്കമുള്ള റബർ മരത്തിന് രോഗബാധ എന്ന റിപ്പോർട്ടുകളെ തുടർന്ന് സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റബർ ബോർഡ് ചെയർമാൻ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിതൽ ബാധയെ തുടർന്ന് മരത്തിന് തുടങ്ങിയ ചികിത്സയ്ക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ റബ്ബർ ബോർഡ് ശാസ്ത്ര വിഭാഗം നൽകുമെന്നും ഹരി അറിയിച്ചു.

തിരുവിതാംകൂർ മഹാരാജാവ് ആയിരുന്ന മാർത്താണ്ഡവർമ്മയുടെ കാലത്ത് ശ്രീലങ്കയിൽ നിന്നും ലഭിച്ച റബർ മരമാണിത്. ടാപ്പിംഗ് നടത്താതെയാണ് മരത്തെ സംരക്ഷിച്ചിരുന്നത്.അടുത്തയിടെ ഒരു കൊമ്പൊടിഞ്ഞു വീണപ്പോഴാണ് രോഗബാധ ശ്രദ്ധയിൽപ്പെട്ടത്.
ഇതെ തുടർന്ന് മ്യൂസിയം അധികൃതർ കരുതൽ നടപടികൾ ആരംഭിച്ചിരുന്നു..
റബർ ബോർഡിലെ ഉദ്യോഗസ്ഥരും , മ്യൂസിയം അധികൃതരും റബ്ബർ ബോർഡ് ചെയർമാൻ ഒപ്പം എത്തിയിരുന്നു.
നിലവിൽ നടത്തുന്ന ചികിത്സയെക്കുറിച്ച് റബർ ബോർഡ് അധികൃതമായി അവർ ആശയവിനിമയം നടത്തി.


