ദേവലോകം ഗ്രീൻവാലി റസിഡൻസ് വെൽഫെയർ അസോസിയേഷൻ്റെ സൌജന്യ ദന്തപരിശോധനാ ക്യാമ്പ് ആഗസ്റ്റ് ഒന്നിന് 

ദേവലോകം: ഗ്രീൻവാലി റെസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ, മുട്ടമ്പലം, ദേവലോകം, കോട്ടയം ഗവൺമെൻ്റ് ഡെൻ്റൽ കോളേജിലെ പൊതുജനാരോഗ്യ വിഭാഗവുമായി സഹകരിച്ച് സൗജന്യ ദന്തപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് ഒന്ന് ശനിയാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ കസ്തൂർബാ ജംഗ്ഷനിലെ കസ്തൂർബാ സോഷ്യൽ വെൽഫെയർ സെൻ്ററിലാണ് ക്യാമ്പ് നടക്കുന്നത്. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ ദന്ത ക്ലീനിംഗ്, പല്ല് പറിക്കൽ, ദന്തരോഗ നിർണയം തുടങ്ങിയ പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകും. ആവശ്യമുള്ളവർക്ക് ഗവ. ഡെൻ്റൽ കോളേജിൽ തുടർ ചികിത്സയ്ക്കുള്ള അവസരവും ഒരുക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് ക്യാമ്പിൽ പരിശോധനയ്ക്കുള്ള അവസരം ലഭിക്കുക. രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്:* 9744955452, 9847232268,9544336676,9447150470, 9447218989, 6282941693

Advertisements

Hot Topics

Related Articles