അഞ്ചാലുംമൂട്: വിമുക്തി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളുമായി ബന്ധപ്പെട്ട് അഞ്ചാലുംമൂട് ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ജി.ശ്രീകുമാർ സാർ ക്ലാസ്സ് നയിച്ചു. യു.പി.കൺവീനർ സലീന.എൻ. സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പാൾ ഷൈജു സാർ, എച്ച്.എം. കൃഷ്ണകുമാർ സാർ ,എം.പി.ടി.എ.പ്രസിൻറ് ഷെമി എന്നിവർ ആശംസകൾ അർപ്പിച്ചു.
സ്കൂൾ കൗൺസിലർ വർഷ, എസ്.ആർ.ജി.കൺവീനർ രശ്മി ടീച്ചർ , ഷാമെറ്റ് ടീച്ചർ വിമുക്തി ക്ലബ്ബ് എച്ച്.എസ്.& യു.പി. കൺവീനേഴ്സ് രേഖ.പി.എസ്., സലീന .എൻ .എന്നിവർ പങ്കെടുത്തു.
എച്ച്.എസ്.കൺവീനർ രേഖ.പി.എസ്.
നന്ദി രേഖപ്പെടുത്തി.
Advertisements







