തിരുവനന്തപുരം:സൗരോർജ ഉൽപാദകർ ഇനി മുതൽ കെഎസ്ഇബിക്ക് (KSEB) ഫിക്സഡ് ചാർജ് നൽകേണ്ടി വരും. നെറ്റ് മീറ്ററിങ് സംവിധാനത്തിൽ സൗരോർജം ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് സ്ഥിരനിരക്ക് ഈടാക്കുന്നതിന് തടസ്സമില്ലെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു. രണ്ടു രീതിയിൽ നിരക്ക് നൽകാമെന്നാണ് കമ്മിഷന്റെ വിശദീകരണം.സോളർ ഉൽപാദകന്റെ വൈദ്യുതി ഉപഭോഗത്തിന്റെ നിരക്കിനെ അടിസ്ഥാനമാക്കി നൽകാം.അല്ലെങ്കിൽ കണക്റ്റഡ് ലോഡ് ഓരോ കിലോവാട്ടിനും 47 രൂപ നിരക്കിൽ (ജിഎസ്‌ടി ചേർന്നാൽ 52 രൂപ) നൽകണം.സോളർ ഉൽപാദകർ നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് കമ്മിഷൻ ഈ തീരുമാനം എടുത്തത്. സംസ്ഥാനത്ത് സൗരോർജ ഉപഭോക്താക്കൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഉത്തരവ് വരുന്നത്.
Advertisements


