ദേശീയ സാമ്പിൾ സർവേയുടെ 75-ാം വാർഷികാഘോഷം കൊല്ലം എസ്.എൻ. കോളേജിൽ സംഘടിപ്പിച്ചു.

കൊല്ലം : ഇന്ത്യൻ ഗവൺമെന്റിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്ഉലുള്ള നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (എൻ എസ് ഒ) കൊല്ലം ശ്രീനാരായണ കോളേജുമായി സഹകരിച്ച് ദേശീയ സാമ്പിൾ സർവേയുടെ 75-ാം വാർഷികം ആഘോഷിച്ചു.
‘രാഷ്ട്ര പുരോഗതിയിലും സാമ്പത്തിക വികസനത്തിലും ദേശീയ സാമ്പിൾ സർവേയുടെ പങ്ക്’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ‘സ്റ്റാറ്റ്സ്ഫിയർ 2025’ എന്ന പേരിലായിരുന്നു പരിപാടി. നയരൂപീകരണത്തിലും ദേശീയ വികസനത്തിലും സ്ഥിതിവിവരക്കണക്കുകൾക്കുള്ള പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി ഒരു സെമിനാർ, വൃക്ഷത്തൈ നടീൽ, എൻ എസ് ഒ തീം ചെയ്ത ഫ്‌ലാഷ് മോബ് എന്നിവയും ഈ പരിപാടിയുടെ ഭാഗമായി നടന്നു.

Advertisements

എൻ എസ് ഒ ഫീൽഡ് ഓപ്പറേഷൻ ഡിവിഷൻ അഡീഷണൽ ഡയറക്ടർ ജനറൽ സുനിത ഭാസ്‌കർ (ഐ എസ് എസ്) ഉദ്ഘാടന പ്രസംഗം നടത്തി. സർവേകളുടെ ഗുണനിലവാരവും വിശ്വാസ്യതയും ശക്തിപ്പെടുത്തുന്നതിൽ പൗരന്മാരുടെ പങ്കാളിത്തത്തിന്റെ നിർണായക പങ്ക് അവർ ഊന്നിപ്പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ്.എൻ. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.വി. മനോജ് അധ്യക്ഷ പ്രസംഗം നടത്തി. അക്കാദമിക മികവിനും ദേശീയ പുരോഗതിക്കും വേണ്ടിയുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധത അദ്ദേഹം എടുത്തുപറഞ്ഞു. നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കേരള-ലക്ഷദ്വീപ് മേഖലയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വിബീഷ് ഇ.എം. (ഐ എസ് എസ്) മുഖ്യപ്രഭാഷണം നടത്തി.

നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ സംസ്ഥാന തലത്തിലുള്ള സ്ഥിതിവിവരക്കണക്ക് സംവിധാനങ്ങളുടെ സഹകരണപരമായ പങ്ക് ഊന്നിപ്പറഞ്ഞുകൊണ്ട് ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് പ്രതിനിധിയായ ആർ.ഒ. സുരേഷ് പരിപാടിയെ അഭിസംബോധന ചെയ്തു.

‘സാമ്പിൾ സർവേകളിൽ പൗരന്മാരുടെ പങ്ക്’ എന്ന വിഷയത്തിൽ സുനിത ഭാസ്‌കർ മോഡറേറ്ററായ ഒരു പ്രത്യേക പാനൽ ചർച്ചയും നടന്നു. എസ്.എൻ. കോളേജിലെ പി.ജി. വിദ്യാർത്ഥികളും ചർച്ചയിൽ സജീവമായി പങ്കെടുത്തു. രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക ആസൂത്രണത്തിന് വിശ്വസനീയമായ സ്ഥിതിവിവരക്കണക്കുകൾ ഉറപ്പാക്കുന്നതിൽ പൊതുജനങ്ങളുടെ സഹകരണത്തിന്റെ പ്രാധാന്യം ഈ ചർച്ചയിലൂടെ വ്യക്തമായി.

ശ്രീനാരായണ കോളേജിലെ അദ്ധ്യാപകരും നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘാടക സമിതിയാണ് ഈ സുപ്രധാന പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി ഏകോപനം നടത്തിയത്. പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ, ഹൗസ്‌ഹോൾഡ് കൺസ്യൂമർ എക്‌സ്‌പെൻഡിച്ചർ സർവേ , ഡൊമസ്റ്റിക് ടൂറിസം എക്‌സ്‌പെൻഡിച്ചർ സർവേ, എന്നിവയുൾപ്പെടെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെയും സമൂഹത്തിന്റെയും നിർണായക വശങ്ങൾ ഉൾക്കൊള്ളുന്ന വിവിധതരം പരിപാടികളും അവതരിപ്പിച്ചു.

നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ജീവനക്കാർ അവതരിപ്പിച്ച ഫ്‌ലാഷ് മോബ്, സുസ്ഥിര വികസനത്തിന്റെയും രാഷ്ട്രനിർമ്മാണത്തിൽ യുവജന പങ്കാളിത്തത്തിന്റെയും പ്രതീകമായ വൃക്ഷത്തൈ നടീൽ എന്നിവയോടെ പരിപാടി സമാപിച്ചു.

Hot Topics

Related Articles