വെസ്വേലയില്‍ ഭൂചലനം : റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി

കാരക്കസ്: സൗത്ത് അമേരിക്കന്‍ രാജ്യമായ വെസ്വേലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് വടക്കുപടിഞ്ഞാറന്‍ വെനസ്വേലയില്‍ ഭൂചലനമുണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

Advertisements

വെനസ്വേലന്‍ സംസ്ഥാനമായ സൂലിയയില്‍ സ്ഥിതിചെയ്യുന്ന മിനി ഗ്രാന്‍ഡേയുടെ കിഴക്ക്-വടക്കുകിഴക്കായി 15 മൈല്‍ (24 കിലോമീറ്റര്‍) അകെലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വെനസ്വേലയുടെ വിവിധ സംസ്ഥാനങ്ങളില്‍ പ്രകമ്ബനം അനുഭവപ്പെട്ടതിനൊപ്പം അയല്‍രാജ്യമായ കൊളംബിയയിലും പ്രകമ്ബനം അനുഭവപ്പെട്ടു.അതിര്‍ത്തിക്കുസമീപം ആള്‍പാര്‍പ്പുളള കെട്ടിടങ്ങളില്‍ നിന്നും ഓഫീസ് കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ഇരുരാജ്യങ്ങളിലും ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Hot Topics

Related Articles