പാമ്പാടി: എസ്.എൻ.ഡി.പി യോഗം 265 ആം നമ്പർ പാമ്പാടി ശാഖയിൽ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ശിവദർശനാ ക്ഷേത്രത്തിൽ വിജയദശമി ആഘോഷം നടക്കും. ഒക്ടോബർ രണ്ടിന് വ്യാഴാഴ്ച രാവിലെ 09.30 മുതൽ ശിവദർശന ക്ഷേത്രസന്നിധിയിൽ വിദ്യാർത്ഥികളെയും കുമാരിമാരെയും മാതാപിതാക്കളെയും പങ്കെടുപ്പിച്ച് വിവിധ പൂജകൾ നടക്കും. ശ്രീവിദ്യാഗോപാലമന്ത്രാർച്ചനയ്ക്ക് ക്ഷേത്രം തന്ത്രി സജി തന്ത്രികൾ മുഖ്യകാർമ്മികത്വം വഹിക്കും. പ്രസാദ് കൂരോപ്പട പ്രഭാഷണം നടത്തും. ചടങ്ങുകൾക്ക് വനിതാ സംഘം പ്രസിഡന്റ് ഷിനിജ ബൈജു, വൈസ് പ്രസിഡന്റ് സരസമ്മ ശശിധരൻ, സെക്രട്ടറി ലതാ ശശി എന്നിവർ നേതൃത്വം നൽകും.
Advertisements


