കണ്ണൂർ: ദീപാവലി അവധിക്കായ് നാട്ടിലേക്ക് പോകാൻ ട്രെയിൻ യാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട സുപ്രധാന മാറ്റം. ഒക്ടോബർ ഒന്നുമുതൽ ഓൺലൈൻ റിസർവേഷൻ സംവിധാനത്തിൽ ഇന്ത്യൻ റെയിൽവേ പുതിയ നിയമം നടപ്പാക്കുന്നു.പുതിയ നിയമപ്രകാരം,ആധാർ പരിശോധനയ്ക്ക് വിധേയരായവർക്ക് മാത്രമേ റിസർവേഷൻ ആരംഭിച്ചതിനു ശേഷമുള്ള ആദ്യത്തെ 15 മിനിറ്റിനുള്ളിൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ.ഇത് വരെ തത്കാല ടിക്കറ്റുകൾക്കു മാത്രമായിരുന്നു ഈ നിയന്ത്രണം ബാധകമായിരുന്നത്. ഇനി ജനറൽ റിസർവേഷൻ ടിക്കറ്റുകൾക്കും ഇത് ബാധകമാകും
തട്ടിപ്പ് തടയുകയും ടിക്കറ്റ് ശരിയായ യാത്രക്കാരിൽ എത്തിക്കുന്നതും ലക്ഷ്യമിട്ടാണ് റെയിൽവേ ഈ തീരുമാനം എടുത്തത്.റെയിൽവേ ബോർഡ് തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ, റിസർവേഷൻ സംവിധാനത്തിന്റെ ആനുകൂല്യങ്ങൾ സാധാരണ ഉപയോക്താക്കൾക്ക് ഉറപ്പുവരുത്തുക, ദുരുപയോഗം ചെയ്യാതിരിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യമെന്നു വ്യക്തമാക്കി. ജൂലൈ മുതൽ തത്കാല ടിക്കറ്റുകൾക്കു ആധാർ നിർബന്ധമാക്കിയതിന് പിന്നാലെയാണ് ഈ പുതിയ നിയമം പ്രഖ്യാപിക്കുന്നത്. തുടക്കത്തിൽ ആധാർ അംഗീകൃത ഉപയോക്താക്കൾക്ക് മുൻഗണന നൽക്കുന്നതിലൂടെ റെയിൽവേയുടെ സേവനം സുതാര്യവും നീതിപൂർണ്ണവുമാക്കുക എന്നതാണ് ഉദ്ദേശ്യം.—

