ഫോട്ടോ:വൈക്കംആംറോഡയറീസ് വെച്ചൂര്‍ പശു കണ്‍സര്‍വേഷന്‍ സെന്ററിന്റെയും ആംറോ സെന്റര്‍ ഓഫ് എക്സലന്സിൻ്റേയും ഉദ്ഘാടനം കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജോര്‍ജ് കുര്യന് നിര്‍വഹിക്കുന്നു
വൈക്കം: ആംറോഡയറീസ് വെച്ചൂര്‍ പശു കണ്‍സര്‍വേഷന്‍ സെന്ററിന്റെയും ആംറോ സെന്റര്‍ ഓഫ് എക്സലന്സിൻ്റേയും ഉദ്ഘാടനം കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജോര്‍ജ് കുര്യന് നിര്‍വഹിച്ചു. ആറാട്ടുകുളങ്ങരയിലെ ഫാം സെന്ററില്‍ നടക്കുന്ന യോഗത്തിൽ നഗരസഭ ചെയര്‍പേഴ്സണ്‍ പ്രീത രാജേഷ് അധ്യക്ഷത വഹിച്ചു. നഗരസഭവൈസ് ചെയര്മാന് പി.ടി സുഭാഷ്, വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. അനില്‍, കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ആര്.രാജീവ്, ആംറോ ഡയറീസ് ചെയര്മാന് മുരളീധരന് നായര്‍, സിഇഒ സീനമുരളീധരന്, ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. ജയദേവന് നമ്പൂതിരി, മാനേജര്‍ അജിത് ഭാസ്കരന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.


