ഉത്തർപ്രദേശ്:ഏകാന്തത അവസാനിപ്പിക്കാൻ രണ്ടാമത് വിവാഹം കഴിച്ച 75കാരൻ വിവാഹത്തിനുശേഷം ആദ്യരാത്രിക്ക് പിന്നാലെ മരണത്തിന് കീഴടങ്ങി. ജോൻപൂർ ജില്ലയിലെ കുച്ച്‌മുച്ച് പ്രദേശത്തെ സംഗ്രുറാം ആണ് മരിച്ചത്.ഒരു വർഷം മുൻപ് ആദ്യ ഭാര്യയെ നഷ്ടപ്പെട്ടതോടെ ഒറ്റയ്ക്കായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. കുട്ടികളില്ലാത്തതിനാൽ കടുത്ത ഏകാന്തത അനുഭവിച്ചുവെന്നും അതിന്റെ പശ്ചാത്തലത്തിലാണ് രണ്ടാമത് വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നും കുടുംബ സുഹൃത്തുക്കൾ പറഞ്ഞു.സംഗ്രുറാമിന്റെ പുനർവിവാഹം വേണ്ടെന്ന് വീട്ടുകാർ ഉപദേശിച്ചിരുന്നെങ്കിലും അദ്ദേഹം മുന്നോട്ടു പോകുകയായിരുന്നു. സെപ്റ്റംബർ 29-ന് ജലാൽപൂർ സ്വദേശിനിയായ 35കാരി മൻഭവതിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ദമ്പതികൾ വിവാഹം രജിസ്റ്റർ ചെയ്തതിനു ശേഷം ക്ഷേത്രത്തിൽ പരമ്പരാഗത ആചാരങ്ങളും നടത്തി.വിവാഹത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച മൻഭവതി, “വീട്ടുകാര്യങ്ങൾ ഏറ്റെടുക്കുമെന്നും ഭർത്താവ് ജനിക്കുന്ന കുട്ടികളെ പരിപാലിക്കുമെന്നും ഉറപ്പു നൽകിയിരുന്നു.
വിവാഹരാത്രിയിൽ ഏറെ നേരം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ രാവിലെയോടെ ആരോഗ്യനില പെട്ടെന്ന് വഷളായിഎന്നുമായിരുന്നു പ്രതികരണം.അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണം സ്വാഭാവികമാണെന്ന് ചിലർ കരുതുന്നുണ്ടെങ്കിലും, ബന്ധുക്കളുടെ ഭാഗത്ത് നിന്ന് ദുരൂഹത ആരോപണമുയർന്നു. ദില്ലിയിൽ താമസിക്കുന്ന ബന്ധുക്കൾ എത്തിയതിന് ശേഷം മാത്രമേ ശവസംസ്കാരം നടത്താവൂവെന്നും അവർ ആവശ്യപ്പെട്ടു.


