ചാന്നാനിക്കാട് ലോക വയോജന ദിനാചാരണം നടത്തി; സമ്മേളനം ഉത്ഘാടനം ചെയ്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ 

ചാന്നാനിക്കാട്: ചാന്നാനിക്കാട് വയോജനവേദി, കെ. എസ്. എസ്. പി. യു. പനച്ചിക്കാട് യുണിറ്റ്, ചാന്നാനിക്കാട് എം. എം. പബ്ലിക് ലൈബ്രറി എന്നിവയുടെ സംയുക്തആഭിമുഖ്യത്തിൽ ലോക വയോജനദിനം  ചാന്നാനിക്കാട് എം. എം പബ്ലിക് ലൈബ്രറി ഹാളിൽ നടന്നു.

Advertisements

വയോജനവേദി പ്രസിഡന്റ് ഡോ. ടി. എൻ. പരമേശ്വരക്കുറുപ്പിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ ഉത്ഘാടനം ചെയ്തു. പള്ളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് പ്രൊഫ.ടോമിച്ചൻ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി. കെ. വൈശാഖ്,  പള്ളം ബ്ലോക്ക്‌ പഞ്ചായത്ത്‌  വൈസ് പ്രസിഡന്റ് രജനി അനിൽ, പഞ്ചായത്ത്‌ ,മെമ്പർമാരായ പി. ജി. അനിൽകുമാർ,എൻ. കെ. കേശവൻ,  ആതുര സേവാസംഘം സെക്രട്ടറി ഡോ. ഈ. കെ. വിജയകുമാർ, പനച്ചിക്കാട് സഹകരണബാങ്ക് പ്രസിഡന്റ് കെ. ജെ. അനിൽ കുമാർ, കെ. എസ്. എസ്. പി. യു. സെക്രട്ടറി ജോർജ് ജോസഫ്, ജോ സെക്രട്ടറി എൻ. പി. കമലസനൻ,എം. എം പബ്ലിക് ലൈബ്രറി സെക്രട്ടറി കെ. എസ്. സജീവ്, ഹരിനാമസത്സംഘസമിതി പ്രാരംഭപ്രസിഡന്റ് കെ. ജി. അനിൽ കുമാർ, വയോജന വേദി സെക്രട്ടറി സി. കെ. മോഹനൻ, ജോ. സെക്രട്ടറി ഭൂവനേശ്വരി അമ്മ, ട്രഷറർ പി. പി. നാണപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.uii

Hot Topics

Related Articles