ദുബായ്: യുഎഇയിലെ ടോപ്പ് 100 എക്‌സ്‌പാറ്റ് ലീഡേഴ്‌സ് പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഒന്നാമൻ ആയി സ്ഥാനമേറ്റുവെന്ന് പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണം ഫിനാൻസ് വേൾഡ് പ്രഖ്യാപിച്ചു.ഫിനാൻസ് വേൾഡ് യൂസഫലിയുടെ നൂതന റീട്ടെയിൽ വൈവിധ്യവത്കരണ, ഉത്പന്നങ്ങളുടെ വിലസ്ഥിരത, ഉപഭോക്തൃസേവന, അടിസ്ഥാന സൗകര്യം, സുസ്ഥിരത പദ്ധതികൾ, ഡിജിറ്റൽ വത്കരണം, വ്യാപാര വിപുലീകരണം എന്നിവയിൽ നേട്ടങ്ങൾ വിലയിരുത്തി.യുഎഇ ഭരണാധികാരികളുമായുള്ള അടുത്ത ബന്ധം, സാമൂഹിക പ്രവർത്തനങ്ങൾ, ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ നൽകിയ പിന്തുണ എന്നിവയും റാങ്കിംഗിൽ പ്രധാന ഘടകങ്ങളായി.
രണ്ടാമത് സ്ഥാനത്തിൽ ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയ, മൂന്നാമത് അൽ ആദിൽ ട്രേഡിംഗ് ചെയർമാൻ ധനഞ്ജയ് ദാതാർ എന്നിവരാണ്. ദാതാർ യുഎഇയിൽ ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ പരിചയപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പട്ടികയിലെ മറ്റ് പ്രമുഖർ:
ഗസ്സാൻ അബൗദ്, ഗസ്സാൻ അബൗദ് ഗ്രൂപ്പ് സ്ഥാപകൻ
ജാക്കി പഞ്ചാബി, ജാക്കിസ് ഗ്രൂപ്പ് ചെയർമാൻ
ജോയ് ആലുക്കാസ്
തുംബെ മൊയ്തീൻ, തുംബെ ഹോസ്പിറ്റൽ സ്ഥാപകൻ
എൽ ടി പഗറാണി, ചോയിത്ത് റാം ഗ്രൂപ്പ് ചെയർമാൻ
പാട്രിക് ചലൂബ്, ചലൂബ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ
രമേശ് എസ് രാമകൃഷ്ണൻ, ട്രാൻസ് വേൾഡ് ചെയർമാൻ
മികച്ച വനിതാ നേതാവ്
രേണുക ജഗ്തിയാൻ, ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർപേഴ്സൺ
വിദ്യാ ചാബ്രിയ, ജംബോ ഗ്രൂപ്പ്
ഡോ.സുലേഖ ദൗഡ്, സുലേഖാ ആശുപത്രി സ്ഥാപക
മലയാളികൾക്കിടയിൽ പട്ടികയിൽ ഉൾപ്പെട്ടവർ:
ഡോ. ഷംഷീർ വയലിൽ, ബുർജീൽ ഹോൾഡിംഗ് സ്ഥാപകൻ
അദീബ് അഹമ്മദ്, ലുലു ഫിനാഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർഷംലാൽ അഹമ്മദ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിംഗ് ഡയറക്ടർസണ്ണി വർക്കി, ജെംസ് എജ്യൂക്കേഷൻ മേധാവി

