ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു : ജനതാദൾ

കോട്ടയം: ജനതാദൾ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ പുഷ്പാർച്ചനയും ജില്ലാ കമ്മിറ്റി ഓഫീസിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു, ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രീയ ജനതാദൾ കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡണ്ട് ടോമി മ്യാലിൽ , സെക്രട്ടറി വത്സൻ മറ്റത്തിൽ, മഹിളാ, യുവജന നിയോജകമണ്ഡലം പ്രസിഡണ്ടും മാരുടെ നേതൃത്വത്തിൽ അമ്പതോളം പ്രവർത്തകർ ജനതാദൾ എസ് ൽ ചേർന്നു. ജില്ലാ പ്രസിഡണ്ട് എം. റ്റി കുരിയൻ പ്രവർത്തകരെ പച്ച മാലയണിയിച്ച് സ്വീകരിച്ചു.

Advertisements

ജില്ലാ പ്രസിഡണ്ട് എം ടി കുര്യൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ, നേതാക്കളായ കെ എസ് രമേശ് ബാബു, ഡോ. തോമസ് സി കാപ്പൻ, സജീവ് കറുകയിൽ, സജി ആലുംമൂട്ടിൽ, പി വി സിറിയക്ക്, വിപിൻ എസ്, ടോണി കുമരകം, ടോമി മ്യാലിൽ, വത്സൻ മറ്റത്തിൽ, ബിജിമോൾ
എം എൻ, രാഖി സക്കറിയ , രമേശ് കിടാചിറയിൽ, വിശാഖ് ചന്ദ്രൻ, എ സി രാജേഷ്, അനില പി റ്റി, തോമസ് സെബാസ്റ്റ്യൻ, സാജൻ വർഗീസ്, നവാസ് ലക്കുളം, ജോൺസൺ കിങ്ങണംചിറ, എൻ ഡി തോമസ്, ലക്ഷ്മി രാമചന്ദ്രൻ, സുനീഷ് പി പൗലോസ്, കെ കെ ബിജു, ശബരീനാഥ് ബാബു, രാജമ്മ രാജു, ഷിബു ജോസഫ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles