ഗാന്ധിജിയെ നിറയൊഴിച്ച്കൊന്ന ആശയത്തിന്റെപിൻമുറക്കാരാണ് ഇന്ന് രാജ്യം ഭരിക്കുന്നത് ബിനോയ് വിശ്വം

ഫോട്ടോ:
.ജോയിന്റ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ രുപീകരിച്ച റെഡ് എന്ന സന്നദ്ധ സേനക്ക് തുടക്കമിടുന്നതിൻ്റെ പ്രഖ്യാപനവും ഉദ്ഘാടനവും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിക്കുന്നു

Advertisements

വൈക്കം: രാജ്യം ഭരിക്കുന്നവർ
ഗാന്ധിജിയെ നിറയൊഴിച്ച്
കൊന്ന ആശയത്തിന്റെ
പിൻമുറക്കാരാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജോയിന്റ് കൗൺസിൽ റെഡ് എന്ന സന്നദ്ധ സേനക്ക് തുടക്കമിടുന്നതിൻ്റെ പ്രഖ്യാപനവും ഉദ്ഘാടനവും നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സുമൂഹിക സേവനത്തിനും
സുരക്ഷയ്ക്കും സേവന സന്നദ്ധതയോടെ സർക്കാർ ജീവനക്കാരുടെ
സംഘടനയായ ജോയിന്റ് കൗൺസിൽ ഗാന്ധി ജയന്തി ദിനത്തിൽ സന്നദ്ധ
സേനയ്ക്ക് തുടക്കമിടുമ്പോൾ ഗാന്ധി വധത്തിന്റെ ആശയം
പിൻപറ്റുന്ന സംഘടനയുടെ പേരിൽ നാണയവും സ്റ്റാമ്പും പുറത്തിറക്കിയാണ് മോദി ഭരണകൂടം ഭരണ ഘടനയേയും രാജ്യത്തേയും അപമാനിച്ചതെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

റെസ്ക്യു & എമർജൻസി ഡിവിഷൻ ( റെഡ്) എന്ന പേരിൽ അറിയപ്പെടുന്ന സേനയിൽ പരിശീലനം സിദ്ധിച്ച പതിനാല് ജില്ലകളിൽ നിന്നായി 1148
വൊളന്റിയർമാരുണ്ട്.വൈക്കം വലിയ കവലയിൽ നിന്ന്
ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ.പി ഗോപകുമാർ ഫ്ളാഗ് ഓഫ് ചെയ്ത് ആരംഭിച്ച വൊളന്റിയർ മാർച്ച് വൈക്കം ബീച്ച് മൈതാനിയിൽ സമാപിച്ചു.
വൊളന്റിയർ സേനയുടെ സല്യൂട്ട് കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്വീകരിച്ചു.

വൈക്കം ജെട്ടി മൈതാനിയിൽ നടന്ന പൊതു സമ്മേളനത്തിൽ ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ.പി ഗോപകുമാർ , സി.കെ.ആശ, ഡോ.ശേഖർ കുര്യാക്കോസ്, സി.കെ. ശശിധരൻ,സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ.വി.കെ. സന്തോഷ്കുമാർ, എം.ഡി.ബാബുരാജ്,
ഹരിദാസ് ഇറവങ്കര,പി.എൻ. ജയപ്രകാശ്, എ.ഡി.അജീഷ്,
സ്വാഗത സംഘം ജനറൽ കൺവീനർ എസ്.പി.സുമോദ് തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles