വൈക്കത്തെ വിവിധ ക്ഷേത്രങ്ങളിൽ വിദ്യാരംഭം നടന്നു

ഫോട്ടോ: വൈക്കം വെച്ചൂർ ഇടയാഴം പൂങ്കാവ് ദേവീക്ഷേത്രത്തിൽ പാല അന്തിനാട് വിഷ്ണുവിൻ്റെ കാർമികത്വത്തിൽ വിദ്യാരംഭചടങ്ങുകൾ നടന്നപ്പോൾ

Advertisements

വൈക്കം: വിജയദശമിയോടനുബന്ധിച്ച് ക്ഷേത്ര സന്നിധികളിൽ കുരുന്നുകൾ ആദ്യാക്ഷര മധുരം നുകർന്നു. ക്ഷേത്രങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലെ സരസ്വതി മണ്ഡപത്തിൽ പ്രത്യേക പൂജകൾക്ക് ശേഷമാണ് പൂജയെടുപ്പ്, ഗുരു ശ്രേഷ്ഠരുടെ കാർമികത്വത്തിൽ വിദ്യാരംഭം, എഴുത്തിനിരുത്ത് എന്നിവ നടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈക്കം വെച്ചൂർ ഇടയാഴം പൂങ്കാവ് ദേവീക്ഷേത്രത്തിൽ പാല അന്തിനാട് വിഷ്ണുവിൻ്റെ കാർമികത്വത്തിലാണ് വിദ്യാരംഭ ചടങ്ങുകൾ നടന്നത്. നവരാത്രി ഉത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ സംഗീതാർച്ചന, പ്രസാദ വിതരണം, പ്രസാദ ഊട്ട് തുടങ്ങിയവയും നടന്നു. നവരാത്രി ആഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്.

ഇടയാഴം പൂങ്കാവ് ദേവീക്ഷേത്രത്തിൽ ബ്രഹ്മശ്രീ പുല്ലയിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽനടന്ന നവാഹജ്ഞാനയജ്ഞം ഇന്നലെ

രാത്രി എട്ടിന് നടന്ന വടക്കുപുറത്ത് ഗുരുതിയോടെ സമാപിച്ചു
. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ മധുപോറ്റി , ക്ഷേത്രം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles