കോട്ടയം : കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ പൊതു സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയ കേസിൽ ചേർത്തല സ്വദേശികളായ നാല് അംഗ സംഘം പിടിയിൽ. ആലപ്പുഴ ചേർത്തല മായിത്ര ഭാഗത്ത് വെള്ളയിൽ വീട്ടിൽ സാംജി, തണ്ണീർമുക്കം തെക്കു മുഹമ്മ ഭാഗത്ത് കപ്പോള സ്കൂളിന് സമീപം കപ്പോള വെളി വീട്ടിൽ അമ്പിളികുമാർ, കഞ്ഞിക്കുഴി മായിത്ര ഭാഗത്ത് പുഴരത്ത് വീട്ടിൽ സബിൻ , ആലപ്പുഴ ജില്ലയിൽ മണ്ണഞ്ചേരി വാടയകത്ത് വീട്ടിൽ ഗോപി കൃഷ്ണൻ എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് സംഘം അറസ്റ്റ് ചെയ്തത്.കാഞ്ഞിരപ്പള്ളി പാറത്തോട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലൂടെ ഒഴുകുന്ന പാലംപ്ര കൈതോട്ടിൽ കഴിഞ്ഞ 20 ന് വെളുപ്പിനെ കക്കൂസ് മാലിന്യം ടാങ്കർ ലോറിയിൽ കൊണ്ടുവന്ന് തള്ളിയതായാണ് പരാതി, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ പ്രതികളെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.
മാലിന്യം തള്ളുന്നതിനു പ്രതികൾ ഉപയോഗിച്ച രണ്ട് ടാങ്കർ ലോറികൾ പിടിച്ചെടുത്തു. പ്രതികളെയും വാഹനങ്ങളും കോടതിയിൽ ഹാജരാക്കി.
കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ പൊതു സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളി; ചേർത്തല സ്വദേശികളായ നാല് അംഗ സംഘം പിടിയിൽ
Advertisements

