കോട്ടയം: പുത്തനങ്ങാടി വെള്ളാക്കൽ കെ. കുമുദിനിയമ്മ (98) മകൻ കുടയംപടി പാണ്ഡവം ഗാർഡൻ വെള്ളാക്കൽ വീട്ടിൽ വി.ജയകുമാറിൻ്റെ വസതിയിൽ നിര്യാതയായി. സംസ്കാരം ഒക്ടോബർ എട്ട് ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് മുട്ടമ്പലം വൈദുതി ശ്മശാനത്തിൽ നടക്കും. ഭർത്താവ് : പരേതനായ പി.സി. വേലായുധൻ(റിട്ട എസ്.ഐ). മക്കൾ : വി.സുരേന്ദ്ര ബാബു (മുംബൈ) വി. ഷാജി (ലണ്ടൻ) വി.ജയകുമാർ (സ്പെഷ്യൽ കറസ്പോണ്ടൻ്റ് കേരള കൗമുദി ) വി. അമ്മിണിക്കുട്ടി (റിട്ട. സർവ്വേ വകുപ്പ് ) ഡോ. വി.ആശാലത (റിട്ട. പ്രൊഫസർ സംസ്കൃത സർവ്വകലാശാല) മരുമക്കൾ: പരേതനായ കെ.ആർ.തമ്പി (റിട്ട. സർവ്വേ ഡ പൂട്ടി ഡയറക്ടർ) രേവമ്മ ബാബു (റിട്ട.പി.എം.ജി ഓഫീസ് മുംബൈ) സുധാ ഷാജി ല്രണ്ടൻ) എ.പി.സലിം കുമാർ (റിട്ട. റിസർവ്വ് ബാങ്ക് ഉദ്യോഗസ്ഥൻ)ഇന്ദിര ജയകുമാർ (റിട്ട. എസ്.ബി.ഐ മാനേജർ). ശ്രീനാരയണഗുരുവാണ് പരേതക്ക്കുമുദിനി എന്ന പേരിട്ടത്.
കേരള കൗമുദി സ്പെഷ്യൽ കറസ്പോണ്ടൻ്റ് വി ജയകുമാറിൻ്റെ മാതാവ് പുത്തനങ്ങാടി വെള്ളാക്കൽ കെ. കുമുദിനിയമ്മ


