കോട്ടയം : സ്കൂൾവിദ്യാർത്ഥിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ലൈംഗികമായി പീഢിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ. തിരുവനന്തപുരം പൂവാർ ഇടയിക്കൽ ഭാഗം അനൂജ് ബി.എസി (23) നെയാണ് തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇൻസ്പെക്ടർ അരുൺ എം.ജെയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
2024 മുതൽ പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് നിരവധി തവണ ലൈഗികമായി പീഢിപ്പിച്ച് കേസിലാണ് ഇയാൾ ഒളിവിൽപോയത്. തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇൻസ്പെക്ടർ അരുൺ എം.ജെയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ് ഐ ജിജി ലൂക്കോസ്, എസ് ഐ സിബിമോൻ പി., എസ്.ഐ. സുനിൽ എസ്., എ.എസ്.ഐ. സജീവ്, എസ്.സി.പി.ഒ. ശ്രീകുമാർ എസ്., സി.പി.ഒ. വിപിൻരാജ് സി.പി.ഒ. മണികണ്ഠൻ എന്നിവരടങ്ങിയ സംഘമാണ് കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കോവളത്ത് നിന്നും പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.


