വോട്ട് കൊള്ളകാരിൽ നിന്നും രാജ്യത്തെ സംരക്ഷിക്കുക: എസ് ഡി പി ഐ കോട്ടയം മണ്ഡലം കമ്മറ്റി പദയാത്രയും വാഹന പ്രചരണ ജാഥയും സംഘടിപ്പിച്ചു

കോട്ടയം : വോട്ട് കൊള്ളകാരിൽ നിന്നും രാജ്യത്തെ സംരക്ഷിക്കുക എന്ന ക്യാമ്പയിൻ ആസ്പദമാക്കി എസ് ഡി പി ഐ കോട്ടയം മണ്ഡലം കമ്മറ്റി പദയാത്രയും വാഹന പ്രചരണ ജാഥയും സംഘടിപ്പിച്ചു.

Advertisements

എസ് ഡി പി ഐ കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡണ്ട് സിറാജ് എംഎസ് ജാഥ ക്യാപ്റ്റൻ ആയും മണ്ഡലം സെക്രട്ടറി ഷൈജു ഹമീദ് വൈസ് ക്യാപ്റ്റനായി നടന്ന പദയാത്രയിൽ ജില്ലാ വൈസ് പ്രസിഡണ്ട്
യൂ നവാസ് മണ്ഡലം പ്രസിഡണ്ടിന് പതാക കൈമാറുകയും തുടർന്ന് നടന്ന പദയാത്രയുടെ സമാപന സമ്മേളനത്തിൽ മണ്ഡലം ജോയിൻ സെക്രട്ടറി അബ്ദുൽ റഹീം സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിച്ചു വിഷയ അവതരണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി നിസാം എത്തിപ്പുഴ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു സമാപനത്തിൽ വിവിധ ബ്രാഞ്ചുകൾ പ്രസിഡണ്ടുമാർ ജാഥാ ക്യാപ്റ്റന് സ്വീകരണം അർപ്പിച്ചു ജാഥാ ക്യാപ്റ്റൻ നന്ദി പറഞ്ഞു പദയാത്ര സമാപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പദയാത്രയ്ക്ക് മുന്നോടിയായി രാവിലെ 10 മണിക്ക് തിരുവാതിക്കൽ നിന്നും ആരംഭിച്ച വാഹന പ്രചരണ ജാഥയിൽ നിസാം എത്തിപ്പുഴയും നൗഷാദ് കൂനന്താനം അനസ് യൂ നവാസ് എന്നിവർ വിവിധ പോയിന്റുകളിൽ വിഷയം അവതരിപ്പിച്ചു . സംസാരിച്ചു .

Hot Topics

Related Articles