ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ രണ്ടാം യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്ക് ലീഡ്. ഓസ്ട്രേലിയ അണ്ടർ 19 ടീമിന്റെ ഒന്നാം ഇന്നിങ്സ് ലീഡായ 135 റണ്‍സിന് മറുപടിയായി ബാറ്റ് വീശിയ ഇന്ത്യ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്ബോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെന്ന നിലയിലാണ്.22 റണ്‍സുമായി ഹെനില്‍ പട്ടേലും ആറ് റണ്‍സോടെ ദീപേഷ് ദേവേന്ദ്രനും ക്രീസില്‍. മൂന്ന് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ ഒമ്ബത് റണ്‍സിൻറെ ലീഡ് മാത്രമാണുള്ളത്. 82ന് ആറ് എന്ന നിലയിലായിരുന്നു ഒരു സമയം ഇന്ത്യ.
26 റണ്‍സ് നേടി പുറത്തായ ഖിലാൻ പട്ടേലും ഹെനില്‍ പട്ടേലുമാണ് ഇന്ത്യയെ കരകയറ്റിയത്. ഏഴാം വിക്കറ്റില്‍ ഇരുവരും 48 റണ്‍സ് കൂട്ടിച്ചേർത്തു. ഓസ്ട്രേലിയക്കായി കേസി ബാർട്ടണ്‍ മൂന്നും വില്‍ ബ്യോണ്‍ രണ്ടും വിക്കറ്റെടുത്തു. ക്യാപ്റ്റൻ ആയുഷ് മാത്രെ (4), വിഹാൻ മല്‍ഹോത്ര (11), വൈഭവ് സൂര്യവംശി (20), രാഹുല്‍ കുമാർ (9) എന്നിവരെല്ലാം തന്നെ നിരാശപ്പെടുത്തി.
നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ഓസ്ട്രേലിയയെ 135 റണ്‍സിന് ഓൾ ഔട്ടാക്കിയാണ് ഇന്ത്യൻ യുവനിര മേല്‍ക്കൈ നേടിയത്. 66 റണ്‍സ് നേടിയ വിക്കറ്റ് കീപ്പർ അലക്സ് ലീ യംഗ് മാത്രമാണ് ഓസീസിനായി പൊരുതിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യാഷ് ദേശ്മുഖ് 22 റണ്‍സെടുത്തപ്പോള്‍ 10 റണ്‍സെടുത്ത ക്യാപ്റ്റൻ വില്‍ മലാസുക്ക് ആണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്ന മൂന്നാമത്തെ താരം. ഇന്ത്യക്കായി ഹെനില്‍ പട്ടേലും ഖിലൻ പട്ടേലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഉദ്ധവ് മോഹൻ രണ്ട് വിക്കറ്റെടുത്തു. രണ്ട് മത്സര പരമ്ബരയിലെ ആദ്യ ടെസ്റ്റ് ഇന്ത്യ അണ്ടർ 19 ഇന്നിംഗ്സിനും 58 റണ്‍സിനും ജയിച്ചിരുന്നു.നേരത്തെ ഏകദിന പരമ്ബരയിലെ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്ബര തൂത്തുവാരിയ ഇന്ത്യൻ യുവനിരക്ക് ഈ ടെസ്റ്റ് കൂടി ജയിച്ചാല്‍ ടെസ്റ്റ് പരമ്ബരയും തൂത്തുവാരാം.


