തിരുവനന്തപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭാര്യയെ കൊന്ന്,ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: പട്ടം എസ്‍യുടി ആശുപത്രിയില്‍ ഭാര്യയെ കഴുത്തു ഞെരിച്ച്‌ കൊന്നതിന് ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.കരകുളം സ്വദേശിയായ ജയന്തി ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഭാസുരൻ അതേ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒന്നാം തീയതി മുതല്‍ ജയന്തി ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. വൃക്ക രോഗിയായിരുന്നു ജയന്തി. ചികിത്സയിലായിരുന്ന ജയന്തിയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി കെട്ടിടത്തില്‍ നിന്ന് ചാടി മരിക്കാൻ ശ്രമിക്കുകയായിരുന്നു ഭർത്താവ്. സംഭവം ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. എന്താണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി.

Advertisements

Hot Topics

Related Articles