ദില്ലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ:ഒരേ ദിവസം നാല് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച;എയിംസ് അടക്കം സംസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ചു

ദില്ലി: സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾ മുന്നോട്ടുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാല് കേന്ദ്രമന്ത്രിമാരുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ, ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി, ആരോഗ്യമന്ത്രി ജെ പി നദ്ദ എന്നിവരുമായി വേർതിരിച്ച് കൂടിക്കാഴ്ചകൾ നടന്നു.അമിത് ഷായുമായി നടത്തിയ ചർച്ചയിൽ കേരളത്തിലെ ആഭ്യന്തര സുരക്ഷ, തീരദേശ സുരക്ഷ, സ്ത്രീ സുരക്ഷ, ഫോറൻസിക് അടിസ്ഥാന സൗകര്യം, അടിയന്തര സേവനങ്ങളുടെ നവീകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.

Advertisements

ധനമന്ത്രി നിര്‍മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി, ക്ഷേമ വികസന പദ്ധതികള്‍ക്ക് ആവശ്യമുള്ള ധനസഹായം, കടമെടുക്കല്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കല്‍, ജിഎസ്ടിയുമായി ബന്ധപ്പെട്ട വരുമാന നഷ്ടം പരിഹരിക്കല്‍ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.നിതിൻ ഗഡ്കരിയുമായുള്ള ചർച്ചയിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ വേഗത, ദേശീയപാത വികസനം, പ്രധാന ഗതാഗത ഇടനാഴികളുടെ അനുമതി തുടങ്ങിയ വിഷയങ്ങൾ മുഖ്യമന്ത്രിയും മന്ത്രി ഗഡ്കരിയും തമ്മിൽ ചർച്ച ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രത്യേകിച്ച് ദേശീയപാത-66 വികസനത്തിലെ കാലതാമസം വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ആരോഗ്യമന്ത്രി ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചയില്‍ കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ദീർഘകാല ആവശ്യം മുഖ്യമന്ത്രി ആവർത്തിച്ചു. കൂടാതെ വർദ്ധ്യക്യകാല ആരോഗ്യപരിപാലനത്തിന് ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെറിയാട്രിക് കെയർ അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.എല്ലാ മന്ത്രിമാർക്കും കേരളത്തിന്റെ ആവശ്യങ്ങൾ വിശദീകരിക്കുന്ന മെമ്മോറാണ്ടം കൈമാറിയതായും, ഇതുസംബന്ധിച്ച വിശദാംശങ്ങൾ മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചതായും അറിയിച്ചിട്ടുണ്ട്.

Hot Topics

Related Articles