കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടയം: ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഗൈഡ്സ് യൂണിറ്റ്, എൻ എസ് എസ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വാസൻ ഐ കെയർ ഹോസ്പിറ്റലുമായി ചേർന്ന് നടത്തിയ ക്യാമ്പ് സ്കൂൾ പ്രിൻസിപ്പൽ ഷിബു തോമസ് ഉദ്ഘാടനം ചെയ്തു.ക്യാമ്പിൽ ഇരുനൂറിലധികം വ്യക്തികൾക്ക് കണ്ണ് പരിശോധന നടത്തി, ആരോഗ്യപരമായ നിർദേശങ്ങൾ നൽകി. ഗൈഡ്സ് ലീഡർ ഷീബാ ബേബി,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജിഷ സാറാ ബെഞ്ചമിൻ,സ്കൂൾ ലീഡർ ലക്ഷ്മി പ്രിയദർശൻ,ഐഷാമോൾ അഫ്സൽ, ആർച്ചാ ധനേഷ്, അതിഥി ജി., അന്ന ജിമ്മി എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി

Advertisements

Hot Topics

Related Articles