ചിത്രം: എച്ച് വി എ സി ആർ എംപ്ലോയീസ് അസോസിയേഷൻ (കേരള) കൊച്ചി താലൂക്കിന്റെ 10-ാമത് വാർഷിക പൊതുയോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ ആർ മനോജ് ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം : കേരളത്തിലെ റഫ്രിജറേഷൻ & എയർകണ്ടീഷൻ മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ ഉന്നമനത്തിനും മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വൈവിധ്യത്തിനനുസരിച്ച് പരിശീലിപ്പിക്കുന്ന എച്ച് വി എ സി ആർ എംപ്ലോയീസ് അസോസിയേഷൻ (കേരള) എന്ന സംഘടനയുടെ ഭാഗമായി കൊച്ചി താലൂക്കിന്റെ
10-ാമത് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും കരുവേലിപ്പടി ചെമ്മീൻസ് ജംഗ്ഷനിൽ സെൻട്രൽ വ്യാപാരി ഭവനിൽ നടന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താലൂക്ക് പ്രസിഡന്റ് പി ജെ ജെയിംസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ ആർ മനോജ് ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു വിജയികളായ വിദ്യാർത്ഥികൾക്ക് സംസ്ഥാന കമ്മിറ്റി അംഗം ജിസ് മോൻ എം ജെ സമ്മാനങ്ങൾ വിതരണം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം വർഗീസ് പി എം, ജില്ലാ പ്രസിഡന്റ് സിബിൻ ബേബി, ജില്ലാ സെക്രട്ടറി സൈമൺ എം. വി., ട്രഷറർ മെൽബിൻ കെ. എ., ഷെമീർ പി എം , സാജു മോൻ വി പി , പീറ്റർ കെ. എ., റഹീം എം. കെ., അബ്ദുൽ ഗഫൂർ, ഷംജി സുകുമാരൻ, കെ. വി. ആന്റണി, രഞ്ജിത്ത് സി. എസ്., നാരായണൻ കെ., മജു ലോറൻസ്., സെബാസ്റ്റ്യൻ കെ. എ. തുടങ്ങിയവർ സംസാരിച്ചു.


