പെരുമ്പാവൂരിൽ ഭാര്യയുടെ ശരീരത്തില്‍ ബ്ലേഡ് കൊണ്ട് വരയൽ; ഭർത്താവ് അറസ്റ്റിൽ

പെരുമ്പാവൂർ :കുടുംബപ്രശ്നങ്ങളെ തുടർന്ന് കോടതിയിൽ നിന്ന് സംരക്ഷണ ഉത്തരവ് നേടിയതിന്റെ വിരോധത്തിൽ ഭാര്യയുടെ ശരീരത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞതിന് ഭർത്താവ് അറസ്റ്റിൽ. ഇരിങ്ങോൾ വെള്ളൂരംകുന്ന് സ്വദേശി അനൂപ് (46) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഭാര്യയുടെ ഉടമസ്ഥതയിലുള്ള തുണിക്കടയിലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് സംഭവം നടന്നത്. കടയിൽ അതിക്രമിച്ചുകയറി ബ്ലേഡ് പോലുള്ള വസ്തുവുപയോഗിച്ച് മുഖത്തും കാലിനും വരയുകയായിരുന്നു. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തെത്തുടർന്ന് പെരുമ്പാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അനൂപിനെ കസ്റ്റഡിയിൽ എടുത്തു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Advertisements

Hot Topics

Related Articles