ഷാഫി പറമ്പിൽ എം പി യ്ക്ക് എതിരായ പൊലീസ് അതിക്രമം: ചങ്ങനാശേരിയിൽ കോൺഗ്രസ് പ്രതിഷേധത്തിനിടയിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറ്റാൻ ശ്രമം: സംഘർഷം

കോട്ടയം : ഷാഫി പറമ്പിലൽ എം പി യെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ പ്രതിഷേധക്കാർക്കിടയിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറ്റാൻ ശ്രമമെന്ന് ആരോപണം. ചങ്ങനാശേരിയിൽ നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പോലീസ് അതിക്രമം ഉണ്ടായതായും കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരുടെ നേരെ കെ എസ് ആർ റ്റി സി ബസ് ഇടിപ്പിക്കാൻ ശ്രമിച്ചത് മൂലം സ്ഥലത്ത് സംഘർഷം ഉണ്ടായി.

Advertisements

പോലീസും പ്രവർത്തകരുമായി ഉന്തും തള്ളും ഉണ്ടായി. പിന്നീട് പോലീസ് യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി സോബിച്ചൻ കണ്ണമ്പള്ളി, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ എം എ സജാദ് എന്നിവരെ നടു റോഡിലൂടെ വലിച്ചിഴച്ചു കൊണ്ട് പോയി. തുടർന്ന് യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി സോബിച്ചൻ കണ്ണമ്പള്ളി, മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബെറ്റി ടോജോ,കോൺഗ്രസ്‌ വെസ്റ്റ് ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ മനോജ്‌ വർഗീസ്,യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ എം എ സജാദ്, യൂത്ത് കോൺഗ്രസ്‌ മാടപള്ളി മണ്ഡലം പ്രസിഡന്റ്‌ നിതീഷ് കൊച്ചേരി, യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ജുബിൻ ജോൺസൺ എന്നിവരെ അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ എത്തിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോലീസ് സ്റ്റേറ്റിനിലേക്ക് കോൺഗ്രസ്‌ നേതാക്കന്മാരും പ്രവർത്തകരും പ്രകടനമായി എത്തി ഡി വൈ എസ് പി യുമായി മുതിർന്ന നേതാക്കന്മാർ നടത്തിയ ചർച്ചയിൽ അറസ്റ്റ് ചെയ്ത പ്രവർത്തകരെ ചെയ്തവരെ ജാമ്യത്തിൽ വിട്ടയച്ചു.

Hot Topics

Related Articles