തിരുവനന്തപുരം:കേരളത്തിൽ വീണ്ടും അതിശക്തമഴയ്ക്ക് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ വ്യാപകമായ മഴ തുടരാനാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് (ഒക്ടോബർ 11) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.അടുത്ത അഞ്ച് ദിവസങ്ങളിലും സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യെല്ലോ അലർട്ട്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒക്ടോബർ 11: പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ഒക്ടോബർ 12: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്
ഒക്ടോബർ 13: പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്
ഒക്ടോബർ 14: പത്തനംതിട്ട, കോട്ടയം, ഇടുക്കി
ഒക്ടോബർ 15: എറണാകുളം, ഇടുക്കി
ഉരുള്‍പൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും നദിക്കരകളിലുമുള്ളവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും നിർദേശമുണ്ട്.ശക്തമായ കാറ്റ് വീശാനിടയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിലോ മേൽക്കൂര തകർച്ചാ സാധ്യതയുള്ള വീടുകളിലോ താമസിക്കുന്നവരും പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.


