തിരുവനന്തപുരത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ചെമ്പഴന്തിയിൽ എട്ട് വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പഴന്തി അക്കരവിള വീട്ടില്‍ പ്രമോദ് സിനി ദമ്പതികളുടെ മകൻ ശ്രേയസ് (8) ആണ് മരിച്ചത്.ചെമ്പഴന്തി മണക്കല്‍ എല്‍പി സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ശ്രേയസ്. മുറിയിലെ ജനാലയില്‍ ബെഡ് ഷീറ്റില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ഉടൻ തന്നെ തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ ആരംഭിച്ചു.

Advertisements

Hot Topics

Related Articles