പക തീർത്ത് കൂട്ടക്കൊല;ഉത്തർപ്രദേശിൽ പള്ളി ഇമാമിന്റെ കുടുംബത്തെ കൊലപ്പെടുത്തിയ കേസിൽ രണ്ട് വിദ്യാർത്ഥികൾ പിടിയിൽ

ഉത്തർപ്രദേശ് :പള്ളി ഇമാമിന്റെ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികളാണ് പൊലീസ് പിടിയിലായത്. പഠനത്തിൽ ശ്രദ്ധ പുലർത്താത്തതിനാൽ ഇമാം ശിക്ഷിച്ചതിനോടുള്ള പകയാണ് മൂന്നു പേരെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിൽ നിന്നുള്ള സൂചന.ബാഗ്പത് ജില്ലയിലെ ഗംഗനൗലി പ്രദേശത്താണ് സംഭവമുണ്ടായത്. ഇമാം ഇബ്രാഹീമിന്റെ ഭാര്യ ഇസ്രാന (32), മക്കളായ സോഫിയ (5), സുമയ്യ (2) എന്നിവരെയാണ് കൊലപ്പെടുത്തിയത്. സംഭവസമയത്ത് ഇമാം ദയൂബന്ദിലേക്ക് പോയിരിക്കുകയായിരുന്നു. അവിടെ അഫ്ഗാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖി ദാറുൽ ഉലൂം ദയൂബന്ദ് സന്ദർശിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം പോയത്.

Advertisements

ഇസ്രാനയുടെ മൃതദേഹം നിലത്തും കുട്ടികളുടെ മൃതദേഹങ്ങൾ കട്ടിലിലുമാണ് കിടന്നുകിടന്നത്. കൊലക്ക് ഉപയോഗിച്ച ആയുധം സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തി.ബാഗ്പത് എസ്.പി സൂരജ് റായ് അറിയിച്ചു: “ഇമാമിനൊപ്പം പഠിച്ചിരുന്ന 13, 16 വയസുള്ള രണ്ട് കുട്ടികളാണ് പ്രതികൾ. പഠനം ശരിയായി ചെയ്തില്ലെന്ന കാരണത്താൽ ഇമാം ശിക്ഷിച്ചിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചത്.”ഇമാമിന്റെ ഭാര്യ പ്രദേശത്തെ കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്നു. ട്യൂഷനിന് എത്തിയ കുട്ടികളാണ് മൃതദേഹങ്ങൾ കണ്ടത്. ഇവരാണ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചത്. മുസഫർനഗർ സ്വദേശിയായ ഇബ്രാഹീം കഴിഞ്ഞ മൂന്ന് വർഷമായി ഗംഗനൗലി പള്ളിയിൽ സേവനം ചെയ്തുവരികയായിരുന്നു. കുടുംബം പള്ളിയുടെ മുകളിൽ നിലയിലായിരുന്നു താമസം.

Hot Topics

Related Articles