…
കോട്ടയം : ശബരിമല അയ്യപ്പന്റെ സ്വർണ്ണം മോഷ്ടിച്ചതിന്റെ മുഖ്യപങ്ക് പറ്റിയത് ദേവസ്വം മന്ത്രി വി എൻ വാസവൻ ആണെന്ന് യൂത്ത് കോൺഗ്രസ് നിയുക്ത വർക്കിംഗ് പ്രസിഡണ്ട് ബിനു ചുള്ളിയിൽ. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂരിലെ വി എൻ വാസവന്റെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിനു ചുള്ളിയിൽ.
ശബരിമലയിൽ എന്തു നല്ലത് സംഭവിച്ചാലും അതിൻറെ എല്ലാം ക്രെഡിറ്റ് എടുക്കുന്ന ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും സ്വർണ്ണം കട്ടന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചു കളിക്കുന്നു. ആഗോള അയ്യപ്പ സംഗമത്തിന്റെ മറവിൽ വിശ്വാസികളെ കബളിപ്പിച്ചവരാണ് മന്ത്രിയും ദേവസ്വം ബോർഡും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി മന്ത്രിയും ബോർഡും നടത്തുന്ന കച്ചവടങ്ങൾ പൊതുജനം തിരിച്ചറിയുമെന്നും ബിനു ചുള്ളിയിൽ പറഞ്ഞു. യൂത്ത് കോൺഗ്രസിന്റെ മാർച്ച് മന്ത്രിയുടെ ഓഫീസ് പരിസരത്ത് പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. പ്രവർത്തകർ വി എൻ വാസവന്റെ കോലം കത്തിച്ചു. കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു . തുടർന്ന് പ്രവർത്തകർ എം സി റോഡ് ഉപരോധിച്ചു. ബിനു ചുള്ളിയിൽ അടക്കം നിരവധി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോട്ടയം ജില്ലാ പ്രസിഡന്റ് ഗൗരിശങ്കർ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് രാജ്യാന്തര വിഭാഗം ചെയർമാൻ ഫ്രഡ്ഡി ജോർജ് വര്ഗീസ്, കോൺഗ്രസ് നേതാക്കൾ, ചിന്തു കുര്യൻ ജോയ്, ആനന്ദ് പഞ്ഞിക്കാരൻ, നീണ്ടൂർ മുരളി, യൂത്ത് കോൺഗ്രസ് നേതാക്കൾ ജോർജ് പായിസ്, വസന്ത തെങ്ങമ്പള്ളി, കെ കെ കൃഷ്ണകുമാർ, ഷിയാസ് മുഹമ്മദ്, അനൂപ് അബൂബക്കർ, ജിത്തു ജോസഫ്, ജിബിൻ ജോസഫ്, അനൂപ് വിജയൻ യദു സി നായർ,റിച്ചി സാം ലൂക്കോസ് , ബിനീഷ് ബെന്നി, അബു താഹിർ,ഷൻ ടി ജോൺ, റെമിൻ രാജൻ, സുബിൻ ഏറ്റുമാനൂർ, മനുകുമാർ, സീതു വൈക്കം, ജിത്തു കരിമാടം, ബിബിൻ ഇലഞ്ഞിത്തറ, വിഷ്ണു ചെമ്മണ്ടവള്ളി, റാഷ്മാൻ ഒത്തട്ടിൽ,സുബിൻ അഖിൽ പിള്ള, നീണ്ടൂർ അരുൺ, അശ്വിൻ, നിജു മണിപ്പുരക്കൽ,എന്നിവർ നേതൃത്വം നൽകി.യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി പ്രസിഡന്റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കർ, ഡിസിസി വൈസ് പ്രസിഡന്റ് ചിന്തു കുര്യൻ ജോയ്, ജിബിൻ ജോസഫ്, അനൂപ്അബൂബക്കർ, ജിത്തു ജോസ് അബ്രഹം റാഷമോൻ ഒത്തട്ടിൽ, വിഷ്ണു ചെമ്മണ്ടവള്ളി,രതീഷ് തോട്ടപ്പള്ളി, പ്രിൻസ് സി എന്നിവരെ അറസ്റ്റ് ചെയ്തു.
ശബരിമലയിലെ സ്വർണക്കൊള്ളയിൽ മുഖ്യപങ്ക് പറ്റിയത് ദേവസം മന്ത്രി വി എൻ വാസവൻ എന്ന് യൂത്ത് കോൺഗ്രസ് നിയുക്ത വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ

Advertisements

