തിരുവനന്തപുരം: പേരിൽ ചെറിയ മാറ്റം, ആകെ പ്രതിസന്ധിയിലായിരിക്കുകയാണ് ബിയർ ബ്രാൻഡായ ബിര 91. പേരിലെ പ്രതിസന്ധിക്ക് പിന്നാലെ സാമ്പത്തികമായി തകർന്ന കമ്പനിയിലെ തൊഴിലാളികൾ മാനേജ്മെന്റിനെ സമീപിച്ചിരിക്കുകയാണ്. 2022 പേരുമാറ്റിയതിന് പിന്നാലെ വന്ന സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം സ്ഥാപകൻ അങ്കർ ജെയ്നെ പുറത്താക്കി പുതിയ മാനേജ്മെന്റിനെ നിയമിക്കണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.ഭരണപരമായ പ്രശ്നങ്ങളും ശമ്പളം നൽകുന്നതിലെ കാലതാമസവും ബില്ലുകൾക്ക് പണം നൽകാത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് ജീവനക്കാർ മാനേജ്മെന്റിന് കത്തു നൽകിയത്.
കമ്പനിയുടെ പ്രധാന നിക്ഷേപകരായ ജാപ്പനീസ് ബിവറേജസ് കമ്പനി കിരിൻ ഹോൾഡിംഗ്സും പീക്ക് എക്സി പാർട്ണേഴ്സും ഉൾപ്പെടുന്ന ബോർഡിനെയാണ് ജീവനക്കാർ സമീപിച്ചത്. ആറ് മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്. കഴിഞ്ഞ വർഷം 700 ജീവനക്കാരുണ്ടായിരുന്ന കമ്പനിയിൽ നിലവിൽ 260 ജീവനക്കാരാണ് നിലവിലുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2022 ഡിസംബറിലാണ് കമ്പനിയുടെ പേരുമാറ്റം. ബി9 ബീവറേജസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ബി9 ബീവറേജസ് ലിമിറ്റഡ് എന്ന പേരിലേക്ക് മാറി. ഐപിഒയ്ക്ക് മുന്നോടിയായാണ് കമ്പനി പേരിൽ നിന്നും പ്രൈവറ്റ് എന്ന വാക്ക് എടുത്തു കളഞ്ഞത്. എന്നാൽ പേരുമാറ്റിയതോടെ കമ്പനിക്ക് പുതിയ പ്രോഡക്റ്റ് ലേബലും രജിസ്ട്രേഷനും ആവശ്യമായി വന്നു. പുതിയ ക്ലിയറൻസുകൾ പൂർത്തിയാകുന്നത് വരെ നാല് മുതൽ ആറ് മാസത്തേക്ക് കമ്പനിയുടെ വിൽപ്പന നിർത്തിവെക്കേണ്ടി വന്നു.ബിരാ ബ്രാൻഡിൻ്റെ പ്രധാന വിപണിയായ ഡൽഹിയിലെയും ആന്ധ്രയിലെയും കമ്പനിക്ക് തിരിച്ചടിയുണ്ടാക്കി. വിൽക്കാനാകാത്ത സ്റ്റോക്കുകൾ കമ്പനിയിൽ തിരിച്ചെത്തി. 90 ലക്ഷം കെയ്സുകൾ വിൽക്കുന്നതിൽ നിന്ന് 60-70 ലക്ഷം കെയ്സിലേക്ക കുറഞ്ഞു. 80 കോടി രൂപയുടെ ചരക്കുകളാണ് കമ്പനിക്ക് എഴുതിതള്ളേണ്ടി വന്നത്.
2024 സാമ്പത്തിക വർഷത്തിൽ വരുമാനം 22 ശതമാനം കുറഞ്ഞ് 638 കോടിയിലെത്തി. നഷ്ടം 748 കോടിയിയായി. കമ്പനി വർഷത്തിൽ നേടുന്ന വരുമാനത്തേക്കാൾ കൂടുതലായി നഷ്ടം .ചെന്നൈയിൽ നിന്നുള്ള നിക്ഷേപകനായ ഡി. മുത്തുകൃഷ്ണൻ കമ്പനിയുടെ നിലവിലെ അവസ്ഥയെ സൂചിപ്പിച്ച് ഒരു എക്സ് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. തെറ്റായ നടപടിക്രമത്തിലൂടെ വിജയകരമായൊരു സ്റ്റാർട്ടപ്പ് മൊത്തത്തിൽ തകരുന്ന കഥയാണെന്നാണ് അദ്ദേഹം പറയുന്നത്.”ബിര 91 കഴിഞ്ഞ ദശകത്തിലെ ഏറ്റവും വിജയകരമായ സ്റ്റാർട്ടപ്പ് കഥകളിൽ ഒന്നായിരുന്നു. വളരെ നന്നായി വളരുകയായിരുന്നു. എന്നാൽ, യാഥാർത്ഥ്യം നമ്മൾ സങ്കൽപ്പിക്കുന്നതിലും വിചിത്രമാണ്. ഒരു ചെറിയ നടപടിക്രമത്തിലെ പിഴവ് കാരണം കമ്പനി മൊത്തത്തിൽ തകർന്നു. കമ്പനിയിലെ ജീവനക്കാർ ചേർന്ന് സ്ഥാപകനെ പുറത്താക്കാൻ വരെ നിർബന്ധിതനാക്കിയിരിക്കുകയാണ്” എന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.


