ഗസ്സ സമാധാന ഉച്ചകോടിയിൽ ഇറ്റാലിയൻ പ്രസിഡന്റ് ജോർജിയ മെലോണിയെ പ്രശംസിച്ച് ട്രംപ്;ചിരിച്ചുകൊണ്ട് മറുപടിയുമായി മെലോണി

കെയ്‌റോ :ഇറ്റാലിയൻ പ്രസിഡന്റ് ജോർജിയ മെലോണിയെ “സുന്ദരിയെന്ന്” വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ നടന്ന ഗസ്സ സമാധാന ഉച്ചകോടിയിൽ ലോക നേതാക്കളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ട്രംപിന്റെ പരാമർശം.ലോക വേദിയിലെ ഏക വനിതാ നേതാവ് ആയിരുന്നു ജോർജിയ മെലോണി. വേദിയിൽ സംസാരിക്കുന്നതിനിടെ തന്റെ പരാമർശം വിവാദമാകാമെന്ന സൂചന നൽകി ട്രംപ് ചിരിച്ചുകൊണ്ട് ചേർത്തു

Advertisements

“അമേരിക്കയിൽ ഒരു സ്ത്രീയെ സുന്ദരിയെന്ന് വിളിച്ചാൽ അത് രാഷ്ട്രീയജീവിതത്തിന്റെ അവസാനം തന്നെയാണ്. എങ്കിലും ഞാൻ ആ വെല്ലുവിളി ഏറ്റെടുക്കുന്നു. നിങ്ങളെ സുന്ദരിയെന്ന് വിളിക്കുന്നതിൽ വിരോധമില്ലല്ലോ? കാരണം നിങ്ങളെ സുന്ദരിയാണ്,”തന്റെ പിന്നിലുണ്ടായിരുന്ന മെലോണിയോട് നേരിട്ട് മുഖാമുഖം പറഞ്ഞ ട്രംപിന്റെ ഈ വാക്കുകൾക്ക് മെലോണി ചിരിയോടെ മറുപടി പറഞ്ഞുവെങ്കിലും, അവർ പറഞ്ഞത് എന്തെന്ന് വ്യക്തമായിട്ടില്ല.43 കാരിയായ ജോർജിയ മെലോണി 2022 മുതൽ ഇറ്റലിയുടെ പ്രധാനമന്ത്രിയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള സമാധാന കരാർ കഴിഞ്ഞ ദിവസമാണ് ഒപ്പുവെച്ചത്. യുഎസ്, ഈജിപ്ത്, തുർക്കി, ഖത്തർ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. ഇസ്രായേലും ഹമാസും കരാറിൽ ഒപ്പുവെച്ചിട്ടില്ല.ഷറം അൽ ഷെയ്ഖിൽ നടന്ന ഉച്ചകോടിയിൽ ഇരുപതിലധികം രാജ്യ തലവന്മാർ പങ്കെടുത്തു. ഗാസ സമാധാന കരാറിന്റെ രണ്ടാം ഘട്ടം, ഹമാസിന്റെ നിരായുധീകരണം, ഇസ്രയേൽ സൈന്യത്തിന്റെ പൂർണ പിന്മാറ്റം തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയായി.

Hot Topics

Related Articles