സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പ് അഖില മലങ്കര പ്രവർത്തനോദ്ഘാടനം നാളെ ഒക്ടോബർ 15 ന്

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ 60 വയസിന് മുകളിൽ പ്രായമുള്ളവരുടെ കരുതലിനായി രൂപംനൽകിയ സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ അഖില മലങ്കര പ്രവർത്തനോദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കുന്ന ചടങ്ങ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉ​ദ്ഘാടനം ചെയ്യും. മാർത്തോമ്മാ സഭാധ്യക്ഷൻ അഭിവന്ദ്യ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ മുഖ്യാതിഥിയാകും. എസ്.ജെ.ഒ.എഫ് പ്രസിഡന്റും മലബാർ ഭദ്രാസനാധിപനുമായ അഭിവന്ദ്യ ​ഗീവർ​ഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മലങ്കരസഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ.ഡോ.തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്താ പദ്ധതികളുടെ ഉ​ദ്ഘാടനം നിർവഹിക്കും.

Advertisements

മലങ്കരയുടെ വലിയ മെത്രാപ്പോലീത്താ അഭിവന്ദ്യ കുറിയാക്കോസ് മാർ ക്ലീമിസ് അനു​ഗ്രഹപ്രഭാഷണം നടത്തും. കോട്ടയം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ, വൈ​ദീക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പുതുപ്പള്ളി പള്ളി വികാരി ഫാ.ആൻഡ്രൂസ് ടി.ജോൺ, എസ്.ജെ.ഒ.എഫ് കോട്ടയം ഭദ്രാസന വൈസ്പ്രസിഡന്റ് ഫാ.വർ​ഗീസ് ജേക്കബ് എന്നിവർ സംസാരിക്കും. മലങ്കരസഭയുടെ എല്ലാ ഭദ്രാസനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.ചടങ്ങിന്റെ ക്രമീകരണങ്ങൾ പൂർത്തിയായതായി എസ്.ജെ.ഒ.എഫ് കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.സി.എ.ഐസക്ക്, കേന്ദ്ര ജനറൽ സെക്രട്ടറി ഡോ.മാത്യു.പി.ജോസഫ്, കേന്ദ്ര ട്രഷറാർ ജോർജ് റ്റി.പോൾ എന്നിവർ അറിയിച്ചു.

Hot Topics

Related Articles