വെച്ചൂര്‍ പഞ്ചായത്തിലെ വികസനസദസ് നടത്തി : സി.കെ.ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

ഫോട്ടോ: വെച്ചൂര്‍ പഞ്ചായത്തിലെ വികസന സദസ് സി.കെ.ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

Advertisements

വെച്ചൂർ: വെച്ചൂര്‍ പഞ്ചായത്തിലെ വികസനസദസ് നടത്തി. കുടവെച്ചൂർ സെന്റ്മേരീസ് പള്ളി പാരീഷ് ഹാളില്‍ നടന്ന വികസനസദസ് സി.കെ.ആശ എംഎല്‍എഉദ്ഘാടനം ചെയ്തു. വെച്ചൂര്‍-കൈപ്പുഴമുട്ട് റോഡ് നിര്‍മാണമടക്കമുള്ള വികസനം വൈക്കത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എസ്. ബീന അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വികസന നേട്ടങ്ങള്‍ സെക്രട്ടറി പി. അജയകുമാർ അവതരിപ്പിച്ചു. തുടര്‍ന്ന് ഭാവി വികസന പ്രവര്‍ത്തനങ്ങളേക്കുറിച്ച് ചർച്ചയും നടന്നു.

ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്തംഗം വീണ, പഞ്ചായത്ത് അംഗങ്ങളായ ഗീതസോമന്‍, മിനിമോള്‍ കോട്ടയ്ക്കല്‍, ശാന്തിനി, എന്‍. സുരേഷ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി എം.വി. റംല, സിഡിഎസ് ചെയർപേഴ്സൺ മിനി സരസന്‍ എന്നിവര്‍ പങ്കെടുത്തു.

Hot Topics

Related Articles