ന്യൂഡൽഹി :യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. മുൻപ് മധ്യസ്ഥനായി പ്രവർത്തിച്ച കെ.എ. പോളാണോ പുതുതായി ചുമതലയേറ്റതെന്ന ചോദ്യത്തിന് കേന്ദ്രം “അല്ല, പുതിയ വ്യക്തിയാണ്” എന്ന് മറുപടി നൽകി.നിമിഷയുടെ ജീവൻ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, ചർച്ചകൾ പുരോഗമിക്കുകയാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. “നല്ല കാര്യങ്ങൾ ഉടൻ സംഭവിക്കുമെന്ന പ്രതീക്ഷയുണ്ട്,” എന്നും കേന്ദ്രം കൂട്ടിച്ചേർത്തു.
കേസ് ജനുവരിയിലേക്ക് മാറ്റി. അതിന് മുൻപ് പുതിയ പുരോഗതികൾ ഉണ്ടാകുകയാണെങ്കിൽ കോടതി വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി.മുന്പ്, നിമിഷപ്രിയയുടെ മോചനത്തിനായി കെ.എ. പോൾ പണം പിരിവ് നടത്തുന്നതിനെ കുറിച്ച് കേന്ദ്രം വ്യക്തത വരുത്തിയിരുന്നു. തങ്ങളുടെ അറിവോടെയല്ല ആ പ്രവർത്തനം നടന്നതെന്നും, പണപ്പിരിവിന് ആരെയും അധികാരപ്പെടുത്തിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2024 ഡിസംബറിൽ യെമൻ പ്രസിഡൻ്റ് റഷാദ് അൽ അലിമി നിമിഷപ്രിയയ്ക്കെതിരെ യെമൻ കോടതിയുടെ വധശിക്ഷാ ഉത്തരവിന് അംഗീകാരം നൽകിയിരുന്നു. 2017-ൽ യെമൻ പൗരനായ തലാൽ കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയ പ്രതിയായത്. തലാലിന്റെ കുടുംബത്തിന് ദയാധനം നൽകി ഒത്തുതീർപ്പ് നേടാനുള്ള ശ്രമങ്ങൾ തുടരുമ്പോഴും കുടുംബം ഇതുവരെ സമ്മതിച്ചിട്ടില്ല. ജൂലൈ 16ന് നിശ്ചയിച്ചിരുന്ന വധശിക്ഷ ചർച്ചകൾക്കൊടുവിൽ മാറ്റിവെച്ചിരുന്നു.


