ഒകോടോബർ 18 ന് കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ എവിഎൽപി സ്‌കൂളിൽ നടക്കുന്ന ജാഗ്രത ന്യൂസിന്റെ നിറം കളറിംങ് മത്സരവുമായി കൈ കോർത്ത് ഫേബർ -കാസ്റ്റലും അരുൺ ഐസ്‌ക്രീം കോട്ടയവും; കുട്ടികൾക്ക് ചിത്രം വരയ്ക്കാനുള്ള പേപ്പറുകൾ സ്‌പോൺസർ ചെയ്ത് ഫേബർ കാസ്റ്റൽ; വരയ്ക്കാനെത്തുന്ന കുരുന്നുകളെ കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങളും; ഓൺലൈൻ രജിസ്‌ട്രേഷൻ നാളെ കൂടി

കോട്ടയം: ലോക റെക്കോർഡ് കളറിംങ് മത്സരത്തിന്റെ ആദ്യഘട്ടമായി ഒക്ടോബർ 18 ന് കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ എവിഎൽപി സ്‌കൂളിൽ നടക്കുന്ന നിറം കളറിംങ് മത്സരത്തിലേയ്ക്ക് സ്‌പോൺസർ ഷിപ്പുമായി ഫേബൽ കാസ്റ്റർ. കുട്ടികൾക്ക് വരയ്ക്കാനുള്ള പേപ്പറുകൾ സ്‌പോൺസർ ചെയ്താണ് ഫേബർ കാസ്റ്റൽ ജാഗ്രത ന്യൂസും മെന്റോര ഇവന്റസ് ടീമും സംയുക്തമായി നടത്തുന്ന പരിപാടിയുമായി കൈകോർത്തിരിക്കുന്നത്. നാല് കാറ്റഗറിയിലായി മത്സരത്തിനെത്തുന്ന മുഴുവൻ കുട്ടികളും ഫേബർ കാസ്റ്റൽ സ്‌പോൺസർ ചെയ്ത പേപ്പറിലാകും ചിത്രം വരയ്ക്കുക. കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ പേപ്പറുകളും ഫേബർ കാസ്റ്റൽ നൽകിയിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും, മെഡലും ഒപ്പം ഒരു പിടി സമ്മാനങ്ങളും വിതരണം ചെയ്യുന്നുണ്ട്. നാലു കാറ്റഗറിയിലായി ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളെ കൂടാതെയാണ് മത്സരിക്കുന്ന എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും സർട്ടിഫിക്കറ്റും മെഡലും നൽകുക. ഫേബർ കാസ്റ്റൽ കളറിംങ് മത്സരത്തിന്റെ പ്രധാന സ്‌പോൺസർമാരിൽ ഒരാളായി എത്തിയതിനെ ആവേശത്തോടെയാണ് കുട്ടികൾ ഏറ്റെടുത്തിരിക്കുന്നത്. കുട്ടികളെ പ്രിയപ്പെട്ട പഠനോപകരണ നിർമ്മാതാക്കളായ ഫേബർ കാസ്റ്റൽ ഇതിനോടകം തന്നെ കുട്ടികളുടെ മനസിൽ ഇടം പിടിച്ച പ്രധാന ബ്രാൻഡാണ്. തങ്ങളുടെ ഏറെ പ്രിയപ്പെട്ട പഠനോപകരണങ്ങൾക്കൊപ്പം തന്നെ ചിത്രം വരയ്ക്കാൻ കഴിയുന്ന ആവേശത്തിലുമാണ് കുട്ടികൾ. ഒക്ടോബർ 18 ശനിയാഴ്ച രാവിലെ 09.30 മുതൽ കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ എ.വി.എൽ.പി സ്‌കൂളിലാണ് പരിപാടികൾ നടക്കുക. സ്‌കൂൾ ഓഡിറ്റോറിയത്തിൽ കുട്ടികൾക്ക് കളറിംങ് മത്സരവും ഒപ്പം മാതാപിതാക്കൾക്കായി വിവിധ വിഷയങ്ങളിൽ ക്ലാസും നടക്കും.

Advertisements

Hot Topics

Related Articles